ബൊഗോട്ട: കൊളംബിയയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് ഹെലികോപ്ടര്‍ തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേര് മരിച്ചു. വടക്ക് പടിഞ്ഞാറന്‍ ബോഗോട്ടയ്ക്ക് 180 കി.മി അകലെയുള്ള അന്റോയി മേഖലയിലാണ് അപകടം.
സൈനികകേന്ദ്രത്തിലേക്ക് പോയ വിമാനമാണ് തകര്‍ന്നു വീണത്. മരിച്ചവരില്‍ പൈലറ്റും രണ്ട് പട്ടാളക്കാരും ഒരു പോലീസ് ഓഫിസറും ഒരു വൈദികനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൈനിക മേധാവി ലിയനാര്‍ഡോ പിന്റോ വ്യക്തമാക്കി.
അതേസമയം, ഹെലിക്കോപ്ടര്‍ തകരാനുണ്ടായ കാരണം വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: