കൊച്ചി: 36-ാമത് ഫെഡറേഷന് കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രചാരണാര്‍ത്ഥം കൊച്ചിയില്‍ നിന്നും ടൂര്‍ണമെന്റിന്റെ മറ്റൊരു വേദിയായ മഞ്ചേരിയിലേക്ക് വര്‍ണപകിട്ടാര്‍ന്ന റോഡ്ഷോ ഫ്ലാഗ് ഓഫ് ചെയ്തു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ബെന്നി ബഹനാന് എംഎല്‍എയാണ് ഫ്ലാഗ് ഓഫ് ചെയ്തത്.കെഎഫ്എ പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍, ജനറല്‍ സെക്രട്ടറി പി. അനില്‍കുമാര്‍, ഫെഡറല്‍ ബാങ്ക് ജനറല്‍ മാനേജര്‍ കെ.ഐ. വര്‍ഗീസ്, ജനറല്‍ കോ- ഓര്‍ഡിനേറ്റര്‍ ബാബു മേത്തര്‍, ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ എം.എന്‍. സത്യദേവന് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: