തൃപ്പൂണിത്തുറ: കൊടുങ്ങല്ലൂര്‍ കോവിലകത്തെ വലിയ തമ്പുരാന് എ.ഗോദവര്‍മ രാജ അന്തരിച്ചു. 93 വയസ്സായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ 2.30 ന് ഭാര്യാഗൃഹമായ തൃപ്പൂണിത്തുറ വൃന്ദാവനം പാലസില്‍ വച്ചായിരുന്നു അന്ത്യം. ഇദ്ദേഹത്തിന്റെ മുന്‍ഗാമിയായിരുന്ന വിജയവര്‍മ രാജയുടെ അനാരോഗ്യം മൂലം 95 ലാണ് ഗോദവര്‍മ്മ വലിയ തമ്പുരാനായി ചുമതലയേറ്റത്.
കൊച്ചി രാജകുടുബാംഗം പരേതയായ അമ്മ തമ്പുരാനാണ് ഇദ്ദേഹത്തിന്റെ ഭാര്യ. സുലേഖ തമ്പുരാന്, സനന്ദ കുമാരന് തമ്പുരാന്, സുഖദ തമ്പുരാന്, സതീശന് തമ്പുരാന് എന്നിവര്‍ മക്കളും രാമവര്‍മ, ഗീത, പരേതനായ മധുസൂദന രാജ, അപര്‍ണ എന്നിവര്‍ മരുമക്കളുമാണ്. സംസ്ക്കാരം ഇന്നലെ ഉച്ചയോടെ തൃപ്പൂണിത്തുറ രാജ കൊട്ടാരം വക പൊതുശ്മശാനത്തില്‍ നടത്തി.
കൊടുങ്ങല്ലൂരിലെ പൊതു പരിപാടികളില്‍ സജീവ സാന്നിദ്ധ്യമായിരുന്ന ഗോദവര്‍മ രാജയായിരുന്നു കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ ഭരണി, താലപ്പൊലി ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചിരുന്നത്. കെ.രാമവര്‍മ രാജയാണ് ഇനി അടുത്ത അവകാശി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: