കോട്ടയം: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദം കുറഞ്ഞതാണ് ദേഹാസ്വാസ്ഥ്യം ഉണ്ടാകാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിക്ക് രണ്ടു ദിവസത്തെ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികളെല്ലാം മാറ്റി വച്ചിട്ടുണ്ട്. രാവിലെ തിരുവനന്തപുരത്തേക്ക് പോകാന്‍ ഇറങ്ങിയപ്പോഴാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: