കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച മൂന്നു കിലോ സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ നന്മണ്ട സ്വദേശി നബീല്‍ അന്‍സാരിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
ഇയാള്‍ കൊണ്ടുവന്ന സ്വര്‍ണം പുറത്തേക്കു കടത്താന്‍ സഹായിച്ച വിമാനത്താവളത്തിലെ കയറ്റിറക്ക് തൊഴിലാളി ഷമീമിനെയും കസ്റ്റഡിയിലെടുത്തു. കരിപ്പൂരില്‍ മൂന്നു കിലോ സ്വര്‍ണം പിടികൂടി.
നജീബ് ഒരു കിലോ സ്വര്‍ണത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി അടച്ച ശേഷം വിമാനത്താവള ജീവനക്കാരന് ഷമീമിന് രണ്ട് കിലോ സ്വര്‍ണം കൈമാറി. വിമാനത്താവളത്തിലെ താത്ക്കാലിക ജീവനക്കാരനാണ് ഷമീം.
ജീവനക്കാര്‍ക്ക് പുറത്തിറങ്ങാനുള്ള വാതിലിലൂടെ സ്വര്‍ണവുമായി പുറത്തിറങ്ങിയ ഷമീമിനെ കസ്റ്റംസ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: