പിഎഫ് പലിശ നിരക്ക് കൂട്ടും

Monday 13 January 2014 3:59 pm IST

ന്യൂദല്‍ഹി: പ്രൊവിഡന്റ് ഫണ്ട് പലിശ നിരക്ക് കാല്‍ ശതമാനം വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്. നിലവിലെ പലിശ നിരക്കായ 8.5ല്‍ നിന്നു 8.75 ശതമാനമായി വര്‍ധിപ്പിക്കാനാണ് തീരുമാനം. രാജ്യത്തെ അഞ്ചുകോടി തൊഴിലാളികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ഇതു സംബന്ധിച്ച ശുപാര്‍ശ പിഎഫ് ബോര്‍ഡ് യോഗം ഉടന്‍ കേന്ദ്ര സര്‍ക്കാരിനു നല്‍കും. ഇതിലൂടെ കേന്ദ്രത്തിന് 610 കോടി രൂപയുടെ അധിക ബാധ്യതയാണുണ്ടാകുന്നതെന്നു മന്ത്രി പറഞ്ഞു. ഓസ്‌കാര്‍ ഫെര്‍ണാണ്ടസിന്റെ അധ്യക്ഷതയില്‍ ദല്‍ഹിയില്‍ ചേര്‍ന്ന ഇപിഎഫ്ഒ ട്രസ്റ്റിമാരുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.