121 : ദേവതാപസ തോഷകഃ – ദേവന്മാരെയും താപസന്മാരെയും സന്തോഷിപ്പിച്ചവന്‍. മുന്‍നാമങ്ങളുടെ തുടര്‍ച്ചയായി കണക്കാക്കിയാല്‍ ഹിരണ്യാക്ഷന്റെ വധം ദേവന്മാരെയും താപസരെയും സന്തോഷിപ്പിച്ചു എന്ന വ്യാഖ്യാനം. (നാരായണീയം 11, 12, 13 ശതകങ്ങള്‍ വരാഹാവതാരം വിവരിക്കുന്നു. അതു വായിക്കുക.)
ഭഗവാന്റെ എല്ലാ അവതാരങ്ങളും എല്ലാ ലീലകളും ദേവന്മാരെയും താപസന്മാരെയും സന്തോഷിപ്പിക്കുന്നവയാണ്. ദേവന്മാരും താപസന്മാരും മാത്രമല്ല; എല്ലാ ലോകങ്ങളിലുമുള്ള സമസ്തദുരന്തങ്ങളും ഭഗവാന്റെ വാത്സല്യത്തില്‍ മുദ്ധരും ഭഗവാന്റെ ചരിത്രത്തില്‍ ആസക്തരുമാണ്.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: