ഇപിഎഫ്‌ പലിശ നിരക്ക്‌ കാല്‍ ശതമാനം കൂട്ടും

Monday 13 January 2014 9:36 pm IST

ന്യൂദല്‍ഹി: എംപ്ലോയിസ്‌ പ്രോവിഡന്റ്‌ ഫണ്ട്‌ നിക്ഷേപത്തിന്റെ പലിശ നിരക്ക്‌ 8.75 ശതമാനമായി വര്‍ദ്ധിപ്പിക്കണമെന്ന്‌ കേന്ദ്രസര്‍ക്കാരിനോട്‌ ശുപാര്‍ശ ചെയ്യാന്‍ ട്രസ്റ്റി ബോര്‍ഡ്‌ യോഗം തീരുമാനിച്ചു. പലിശ നിരക്ക്‌ 9 ശതമാനമാക്കണമെന്നായിരുന്നു തൊഴിലാളി സംഘടകളുടെ ആവശ്യം. തൊഴില്‍ മന്ത്രി ഓസ്കാര്‍ ഫെര്‍ണാണ്ടസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എംപ്ലോയീസ്‌ പ്രോവിഡന്റ്‌ ഫണ്ട്‌ ട്രസ്റ്റി ബോര്‍ഡ്‌ യോഗമാണ്‌ നടപ്പ്‌ സാമ്പത്തിക വര്‍ഷത്തെ പലിശ നിരക്ക്‌ കൂട്ടാന്‍ തീരുമാനിച്ചത്‌. 25 ശതമാനം വര്‍ധിപ്പിച്ച്‌ 8.75 ശതമാനമാക്കണമെന്ന്‌ ശുപാര്‍ശ ചെയ്യാനാണ്‌ തീരുമാനം. പലിശ 9 ശതമാനം ആക്കണമെന്നാണ്‌ തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടത്‌. എന്നാല്‍ ഇത്‌ സര്‍ക്കാരിന്‌ 1200 കോടി രൂപയുടെ അധിക ബാധ്യത വരുത്തുമെന്ന്‌ തൊഴില്‍ മന്ത്രി വ്യക്തമാക്കി. രാജ്യത്തെ 55 ലക്ഷം തൊഴിലാളികള്‍ക്ക്‌ ഇതിന്റെ പ്രയോജനം ലഭിക്കും. ട്രസ്റ്റിയുടെ ശുപാര്‍ശ ഉടന്‍ മന്ത്രിസഭ പരിഗണിക്കും. ട്രസ്റ്റിയുടെ സേവനങ്ങള്‍ക്ക്‌ ഈടാക്കുന്ന ഫീസ്‌ കൂട്ടാനും തീരുമനിച്ചിട്ടുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.