ഇവിടെ നാം വ്യക്തമായി മനസ്സിലാക്കേണ്ടത് എന്താണ്? വ്യക്തിഅഹം വന്നാല്‍ അത് നാശത്തിന് കാരണമായിത്തീരും. ജ്ഞാനികളാണെങ്കില്‍ ഈശ്വരന് തന്നെ വന്ന് അതിനെ ഹനിച്ച് വിടും. മറ്റുള്ളവരാണെങ്കില്‍ ചുറ്റുമുള്ളവര്‍ വന്ന് കല്ലെടുത്തെറിയും. എന്തായാലും അഹങ്കാരത്തിന് നാശമാണ് ഫലം. ഈശ്വരനെ മറന്നാല്‍ വ്യക്തി അഹം തലപൊക്കും. അത് നാം എപ്പോഴും ഓര്‍ക്കണം.
ധര്‍മപീഠത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്കും ഈ ചിന്ത വരാം. ഞങ്ങള്‍ സ്വാമിയെ പ്രതിഷ്ഠയ്ക്ക് അയച്ചു. ധര്‍മപീഠം പ്രതിഷ്ഠിച്ചു. തഥാതന് മാത്രമല്ല, ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് പ്രതിഷ്ഠിച്ചു. ഇപ്രകാരമെല്ലാം നിങ്ങളും പറഞ്ഞു നടക്കും. അതും സത്യമാണ്. ആരെങ്കിലും ചോദിച്ചെന്നിരിക്കട്ടെ, ധര്‍മപീഠം ആര് പ്രതിഷ്ഠിച്ചു? നിങ്ങള്‍ പറയും ഓ ഞങ്ങള്‍ ഒക്കെക്കൂടി ചെയ്തുവെന്ന്. വാസ്തവത്തില്‍ ധര്പീഠ പ്രതിഷ്ഠ നടത്തിയത് ആരാണ്? നിങ്ങള്‍ ചെയ്തോ? തഥാതന് ചെയ്തോ? ഇല്ല. പിന്നെ ആര് ചെയ്തു? അതാണ് മനസ്സിലാക്കാനുള്ളത്.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: