കോഴിക്കോട്: കലാമണ്ഡലം അരവിന്ദന് ദേശീയ നൃത്യ ശിരോമണി പുരസ്കാരം. കട്ടക്കില്‍ നടന്ന അന്താരാഷ്ട്ര നൃത്ത-സംഗീത ഫെസ്റ്റിവലില്‍ വെച്ചാണ് കഥകളി രംഗത്തെ ഈ യുവ പ്രതിഭക്ക് നൃത്യശിരോമണി പുരസ്കാരം ലഭിച്ചത്. കലാമണ്ഡലത്തില്‍ നിന്നും കഥകളിയില്‍ എം.എ ബിരുദം നേടിയശേഷം അവിടെ അധ്യാപകനായി പ്രവര്‍ത്തിക്കുകയാണ് അരവിന്ദന്.
2009 ല്‍ കേന്ദ്രസര്‍ക്കാരിന്റെ യുവകലാകാരന്മാര്ക്കുള്ള സ്കോളര്‍ഷിപ്പ് ലഭിച്ചിരുന്നു. പുത്തൂര്‍ പള്ളിക്കലില്‍ എ. അയ്യപ്പന്റെയും (ആര്‍എസ്എസ് പാലക്കാട് വിഭാഗ് സേവാ പ്രമുഖ്) ശോഭനാദേവി (അധ്യാപിക സെന്റ് പോള്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍ തേഞ്ഞിപ്പലം) യുടെയും മകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: