ശബരിമല: തിരുവാഭരണ പേടക വാഹകരെ പോലീസ് തടയുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതായി ആരോപണം. ശരംകുത്തിയില്‍ നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെ നടപ്പന്തലില്‍ എത്തിയപ്പോഴായിരുന്നു പോലീസ് പേടകവാഹകരേയും ഇവരുടെ സഹായികളേയും തടഞ്ഞതും കയ്യേറ്റത്തിന് ശ്രമിച്ചതും.
കൊടിമരചുവട്ടില്‍ എത്തിയപ്പോഴും തിരുവാഭരണ വാഹകര്‍ക്ക് നേരെ സമാനമായ അനുഭവം പോലീസിന്റെ ഭാഗത്തുനിന്നുണ്ടായതായി ഇവര്‍ പറഞ്ഞു.
മാളികപ്പുറത്തേക്ക് പോയ പേടകവാഹകര്ക്കുനേരേയും പോലീസ് ഇതേ നടപടി തുടര്‍ന്നതായും സംഘം പന്തളം വലിയകോയിക്കല്‍ ക്ഷേത്രം ഉപദേശകസമിതിക്ക് നല്കിയ പരാതിയില്‍ പറയുന്നു. മാളികപ്പുറത്തേക്കുള്ള അഭിഷേകത്തിനുള്ള കുടം അടങ്ങിയ പെട്ടിയുമായി എത്തിയ സംഘത്തെ മാളികപ്പുറത്തേക്ക് കയറ്റിവിടാതെ ഏറെ സമയം തടഞ്ഞുവെച്ചതും പ്രതിഷേധത്തിന് കാരണമായി. മുന്‍ വര്‍ഷങ്ങളിലും തിരുവാഭരണ പേടക വാഹകര്ക്കുനേരെ പോലീസ് അപമര്യാദയായി പെരുമാറിയിരുന്നു.
ഇത്തവണ ശബരിമല ദര്‍ശനത്തിന് എത്തിയ തീര്‍ത്ഥാടകരെ പോലീസ് ഓടിച്ചിട്ട് തല്ലിയത് വന്‍ വിവാദമായതിന്റെ പിന്നാലെയാണ് പുതിയ സംഭവവികാസവും അരങ്ങേറിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: