കോഴിക്കോട്: കൊളത്തൂര്‍ അദ്വൈതാശ്രമത്തിന്റെ വേദാന്ത രത്ന പുരസ്കാരം വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനന്ദ തീര്‍ത്ഥ പാദ സരസ്വതി ഏറ്റുവാങ്ങി. സ്വാമി രാമാനന്ദ സരസ്വതിയാണ് പുരസ്കാരദാനം നിര്‍വ്വഹിച്ചത്. സമൂഹത്തില്‍ സനാതനധര്‍മ്മം പ്രചാരണം ലക്ഷ്യം വെച്ച്പ്രവര്ത്തിക്കുന്നവര്ക്കാണ് പുരസ്കാരം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ ദിവസം എറണാകുളത്ത് സന്യാസി സമൂഹം പങ്കെടുത്ത മാര്‍ഗ്ഗ ദര്‍ശക് മണ്ഡലില്‍ ആചാര്യ സ്ഥാനം നല്‍കിയത് സ്വാമി പ്രജ്ഞാനന്ദ തീര്‍ത്ഥ പാദസരസ്വതിയെയാണ്.
കോഴിക്കോട് മുതലക്കുളത്ത് നടന്ന ചടങ്ങില്‍ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, ഡോ. കെ.എം പ്രിയദര്ശന് ലാല്‍ എന്നിവര്‍ സംസാരിച്ചു. കോഴിക്കോട് ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി വിനിശ്ചലാനന്ദ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: