അഹമ്മദാബാദ്: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയും ബോളിവുഡ് നടന് സല്മാന് ഖാനും കൂടിക്കാഴ്ച്ച നടത്തി. അഹമ്മദാബാദില്‍ പട്ടം പറത്തല്‍ മഹോത്സവത്തിലാണ് രാഷ്ട്രീയ സിനിമാ മേഖലകളിലെ ജ്വലിക്കുന്ന താരങ്ങള്‍ കണ്ടുമുട്ടിയത്. തന്റെ പുതിയ ചിത്രം ജയ് ഹോയുടെ പ്രൊമോഷണല്‍ ചടങ്ങുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ എത്തിയതായിരുന്നു സല്മാന്. മോദി മഹാനാണെന്ന് പറഞ്ഞ സല്മാന് ഗുജറാത്തിലേത് പോലെ വികസനം താന്‍ ഇന്ത്യയില്‍ ഒരിടത്തും കണ്ടിട്ടില്ലെന്നും പറഞ്ഞു.
എന്നാല്‍ പ്രധാനമന്ത്രിയായി മോദിയെ കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മികച്ച വ്യക്തിയായിരിക്കും വിജയിക്കുകയെന്നാണ് മറുപടി നല്‍കിയത്. അടുത്ത പ്രധാനമന്ത്രി ആരാകണമെന്നും ആര്‍ക്ക് വോട്ട് ചെയ്യണമെന്നും തീരുമാനിക്കുന്നത് ജനങ്ങളാണെന്നും ഖാന് പറഞ്ഞു. മോദിയെ പിന്തുണക്കുന്നുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് താന്‍ ഒരു സിനിമാ നടനാണ,് രാഷ്ട്രീയത്തെക്കുറിച്ച് വളരെ കുറച്ച് അറിവ് മാത്രമാണുള്ളതെന്നും വിവാദ ചോദ്യങ്ങള്‍ ഒഴിവാക്കണമെന്നും ഖാന് കൂട്ടിച്ചേര്‍ത്തു. മോദിയുമായി ആദ്യമായിട്ടാണ് കൂടിക്കാഴ്ച്ച നടത്തുന്നത്. കൂടിക്കാഴ്ച്ച തനിക്ക് ഇഷ്ടപ്പെട്ടു. ഇനിയും ഞങ്ങള്‍ കാണുമെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: