ന്യൂദല്‍ഹി : സി.ബി.ഐ ക്ക് കൂടുതല്‍ സാമ്പത്തിക സ്വാതന്ത്ര്യം നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സെക്രട്ടറിയുടെ പദവി സി.ബി.ഐ ഡയറക്ടര്‍ക്ക് നല്‍കാമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
എന്നാല്‍ സെക്രട്ടറിയുടെ പൂര്ണചുമതലയുണ്ടാകില്ലെന്നാണ് അറിവ്. കേസുകളുടെ ആവശ്യത്തിനായി ഉപദേശങ്ങള്‍ തേടാന്‍ സര്‍ക്കാരിന്റെ ഉത്തരവില്ലാതെ തന്നെ പത്ത് ലക്ഷം രൂപ വരെ ചെലവഴിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.
സിബിഐ ‘ കൂട്ടിലടച്ച തത്ത’ ആണെന്ന് വരെ സുപ്രീംകോടതി നേരത്തെ വിശേഷിപ്പിച്ചിരുന്നു. അന്വേഷണ ഏജന്‍സിയെ സ്വതന്ത്രമാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ സിബിഐക്ക് സ്വതന്ത്ര ചുമതലയോ പൂര്‍ണ സ്വയംഭരണാവകാശമോ നല്കാന് കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: