ന്യൂദല്‍ഹി: റെയില്‍വെ സ്റ്റേഷന് സമീപം വിനോദ സഞ്ചാരിയായ ഡാനിഷ് മധ്യവയസ്കയെ കൂട്ടമാനഭംഗം ചെയ്തു. ഇന്ത്യയിലെത്തിയ ഇവര്‍ മ്യൂസിയം സന്ദര്‍ശിച്ച് പഹര്ഗഞ്ചിന് സമീപമുള്ള ഹോട്ടലിലേക്ക് മടങ്ങുമ്പോഴാണ് ആക്രമിച്ചത്.
മധ്യവയസ്കയെ കൊള്ളയടിച്ച ശേഷം മാനഭംഗപ്പെടുത്തുകയായിരുന്നു. ഹോട്ടല്‍ മാനേജരാണ് വിവരം പൊലീസിനെ അറിയിച്ചത്. സംഭവത്തില്‍ ഉടന്‍ അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡാനിഷ് എംബസി ആവശ്യപ്പെട്ടു.
സ്ത്രീയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി. ബുധനാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കേയാണ് സംഭവം. കേസ് നിലനില്‍ക്കുന്നതിനാല്‍ ഇവരോട് ദല്‍ഹിയില്‍ തങ്ങാനും അന്വേഷണത്തിനോട് സഹകരിക്കാനും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: