ലോക്പാല്‍: ഹസാരെ സമയപരിധി നിശ്ചയിച്ചതില്‍ തെറ്റില്ലെന്ന്‌ സുഷമ

Saturday 27 August 2011 1:48 pm IST

ന്യൂദല്‍ഹി: ലോക്പാല്‍ നിയമനിര്‍മ്മാണത്തിന്‌ ഹസാരെ സമയപരിധി നിശ്ചയിച്ച അണ്ണാ ഹസാരെയുടെ നടപടിയില്‍ തെറ്റില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ സുഷമ സ്വരാജ്‌ പറഞ്ഞു. ഒമ്പത്‌ തവണ പാര്‍ലമെന്റില്‍ ലോക്പാല്‍ സംബന്ധിച്ച ബില്‍ വന്നതാണെന്നും അവര്‍ ചൂണ്ടിക്കാണിച്ചു.
സര്‍ക്കാര്‍ ഇപ്പോള്‍ കൊണ്ടുവന്ന ബില്ലുകൊണ്ട്‌ ഒരു പ്രയോജനവും ഇല്ലെന്നും സുഷമ സ്വരാജ്‌ പറഞ്ഞു. ശൂന്യവേളയില്‍ രാഹുല്‍ഗാന്ധിയെ പ്രസംഗിക്കാന്‍ അനുവദിച്ചതിനെയും സുഷമ സ്വരാജ്‌ ചോദ്യം ചെയ്തു.