സെറീന, ഡോക്കോവിച്ച്‌ മൂന്നാം റൗണ്ടില്‍

Wednesday 15 January 2014 10:59 pm IST

മെല്‍ബണ്‍: വനിതാ വിഭാഗം ലോക ഒന്നാം നമ്പര്‍ താരം അമേരിക്കയുടെ സെറീന വില്ല്യംസ്‌, നാലാം സീഡ്‌ ചൈനയുടെ നാ ലി, പുരുഷ വിഭാഗം രണ്ടാം സീഡ്‌ സെര്‍ബിയയുടെ നൊവാക്‌ ഡോക്കോവിച്ച്‌, മൂന്നാം സീഡ്‌ ഡേവിഡ്‌ ഫെറര്‍, 7-ാ‍ം സീഡ്‌ തോമസ്‌ ബര്‍ഡിച്ച്‌, 9-ാ‍ം സീഡ്‌ റിച്ചാര്‍ഡ്‌ ഗാസ്ക്കറ്റ്‌, 17-ാ‍ം സീഡ്‌ ടോമി റോബര്‍ഡോ തുടങ്ങിയവര്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്‌ ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു.
പുരുഷവിഭാഗത്തില്‍ നൊവാക്‌ ഡോക്കോവിച്ച്‌ നേരിട്ടുള്ള സെറ്റുകള്‍ക്ക്‌ അര്‍ജന്റീനന്‍ താരം ലിയനാര്‍ഡോ മേയറെ കീഴടക്കിയാണ്‌ മൂന്നാം റൗണ്ടിലെത്തിയത്‌. സ്കോര്‍ 6-0, 6-4, 6-4. മൂന്നാം സീഡ്ഡേവിഡ്‌ ഫെറര്‍ നാല്‌ സെറ്റ്‌ നീണ്ട പോരാട്ടത്തിനൊടുവില്‍ ഫ്രഞ്ച്‌ താര അഡ്രിയാന്‍ മനാരിനോയെ കീഴടക്കിയാണ്‌ അടുത്ത റൗണ്ടിലേക്ക്‌ മുന്നേറിയത്‌. രണ്ട്‌ മണിക്കൂറു 52 മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തില്‍ 7-6 (7-2), 5-7, 6-0, 6-3 എന്ന സ്കോറിനായിരുന്നു ഫെററുടെ വിജയം. ഏഴാം സീഡ്‌ ചെക്ക്‌ റിപ്പബ്ലിക്കിന്റെ ടോമി ബെര്‍ഡിച്ച്‌ 6-4, 6 -1, 6-3 എന്ന സ്കോറിന്‌ ഫ്രഞ്ച്‌ താരം കെന്നി സ്കേപ്പറിനെയും ഒന്‍പതാം സീഡ്‌ ഫ്രഞ്ച്‌ താരം റിച്ചാര്‍ഡ്‌ ഗാസ്ക്കറ്റ്‌ റഷ്യയുടെ നിക്കോളായ്‌ ഡാവിഡെങ്കോയെ 7-6 (6-3), 6-4, 6-4എന്ന സ്കോറിനും പരാജയപ്പെടുത്തി മൂന്നാം റൗണ്ടിലെത്തി. അമേരിക്കയുടെ സാം ഖുറൈ, പോളണ്ടിന്റെ ജെര്‍സി ജാന്‍കോവിച്ച്‌, ഫ്രാന്‍സിന്റെ ജെര്‍മി ചാര്‍ഡി, ജര്‍മ്മനിയുടെ ഫ്ലോറിയന്‍ മേയര്‍ തുടങ്ങിയവരും മൂന്നാം റൗണ്ടിലേക്ക്‌ മുന്നേറിയിട്ടുണ്ട്‌.
വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരം അമേരിക്കയുടെ സെറീന വില്ല്യംസ്‌ നേരിട്ടുള്ളസെറ്റുകള്‍ക്കാണ്‌ സെര്‍ബിയയുടെ വെസ്ന ഡൊളൊന്‍കയെ പരാജയപ്പെടുത്തിയത്‌. 63 മിനിറ്റ്‌ മാത്രം നീണ്ട മത്സരത്തില്‍ 6-1, 6-2 എന്ന സ്കോറിനായിരുന്നു സെറീനയുടെ വിജയം. നാലാം സീഡ്ചൈനയുടെ നാ ലി 80 മിനിറ്റ്‌ നീണ്ട പോരാട്ടത്തിനൊടുവില്‍ സ്വിറ്റ്സര്‍ലന്റിന്റെ ബെലിന്‍ഡ ബെന്‍സിക്കിനെ 6-0, 7-6 (7-5) എന്ന സ്കോറിന്‌ പരാജയപ്പെടുത്തിയാണ്‌ മൂന്നാം റൗണ്ടിലേക്ക്‌ മുന്നേറിയത്‌. മറ്റ്‌ മത്സരങ്ങളില്‍ വിജയം സ്വന്തമാക്കി ഡാനിയേല ഹന്റുച്ചോവ, ഏകത്‌റിന മകരോവ, ഫ്ലാവിയ പെന്നേറ്റ, ആഞ്ചലിക്‌ കെര്‍ബര്‍, ലൂസി സഫറോവ, മോന ബാര്‍ത്തല്‍ തുടങ്ങിയവരും മൂന്നാം റൗണ്ടിലേക്ക്‌ മുന്നേറിയിട്ടുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.