ആലുവ: പ്രസിദ്ധ ചിത്രകാരന് എം.വി. ദേവന്റെ 86 ാം പിറന്നാളാഘോഷിച്ചു. ഇന്നലെ രാവിലെ ഒന്‍പത് മണിയോടെ ആലുവ പുളിഞ്ചോട് ദേശീയപാതക്കരികിലുള്ള ദേവന്റെ ‘ചൂര്‍ണി’ വസതിയില്‍ സുഹൃദ് സംഘത്തിന്റെ കൂട്ടായ്മയാണ് ലളിതമായ ഒത്തുചേരല്‍ സംഘടിപ്പിച്ചത്. ടി. കലാധരന്റെ നേതൃത്വത്തിലാണ് സുഹൃത്തുക്കളെ വരവേറ്റത്. ഗാനരചയിതാവ് ആര്.കെ. ദാമോദരന്‍, ബേക്കേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് പി.എം. ശങ്കരന്, എഴുത്തുകാരന് കെ.എന്‍. ഷാജി, സംസ്ഥാന സമിതി അംഗം ടി.സി. നൗഷാദ്, സംസ്കാര സാഹിതി ജില്ലാ ജനറല്‍ സെക്രട്ടറി എച്ച്. വില്‍ഫ്രഡ്, മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് പുളിക്കല്‍ അബൂബക്കര്‍, മഹാകവി കാളിദാസ് സാംസ്കാരിക വേദി സെക്രട്ടറി സി.ജി. രാജഗോപാല്‍, ജോണ്‍ ടി. വേക്കന്, മണിലാല്‍ വടവൂര്‍, ബാബു പുത്തനങ്ങാടി എന്നിവരും ദേവനെ പൊന്നാടയണിച്ച് ഉപഹാരം നല്കി.
തുടര്‍ന്ന് ദേവന് കേക്ക് മുറിച്ച് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും നല്കി. ദേവന്റെ ഭാര്യ ശ്രീദേവിയുടെ മരണത്തെ തുടര്‍ന്നാണ് രണ്ട് വര്‍ഷം മുമ്പ് നടക്കേണ്ട ശതാഭിഷേകം ഇക്കുറി ആഘോഷിച്ചത്. ഗോവയില്‍ താമസിക്കുന്ന ഇളയമകള്‍ ശാലിനി കുടുംബസമേതം എത്തിയിരുന്നു. മൂത്ത മകള്‍ കുവൈറ്റിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: