നിഷ്ക്രിയത ഹിന്ദുസമൂഹത്തെ തകര്‍ക്കുന്നു: ശശികല ടീച്ചര്‍

Friday 17 January 2014 9:03 pm IST

പറവൂര്‍: നിഷ്ക്രിയതയാണ്‌ ഹിന്ദുസമൂഹത്തെ ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചതെന്ന്‌ ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ച്‌ മന്നം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ക്ഷേത്രോപദേശകസമിതി സംഘടിപ്പിച്ച യോഗത്തില്‍ ഹിന്ദുക്കള്‍ നേരിടുന്ന വെല്ലുവിളി എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. എപ്പോഴെല്ലാം ഉണര്‍ന്ന്‌ പ്രവര്‍ത്തിച്ചിട്ടുണ്ടോ അപ്പോഴെല്ലാം ഹിന്ദുസമൂഹം ലക്ഷ്യത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്‌.
ഹിന്ദുവിന്റെ അനാസ്ഥ മുതലെടുത്ത്‌ ന്യൂനപക്ഷങ്ങള്‍ ആനുകൂല്യങ്ങള്‍ പിടിച്ചു വാങ്ങുമ്പോള്‍ ഹിന്ദുവായി പിറന്നതുകൊണ്ട്‌ മാത്രം ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്ന അവസ്ഥയാണ്‌ ഇന്നുള്ളതെന്നും ടീച്ചര്‍ പറഞ്ഞു. യോഗത്തില്‍ ക്ഷേത്രോപദേശകസമിതി പ്രസിഡന്റ്‌ രാമചന്ദ്രന്‍ പൊതുവാള്‍ അധ്യക്ഷത വഹിച്ചു. എസ്‌.പ്രശാന്ത്‌, സജീവ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.