നേപ്പിയര്‍: ഏകദിന ക്രിക്കറ്റില്‍ 300 ബാറ്റ്സ്മാന്മാരെ പുറത്താക്കിയ ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന ബഹുമതി ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി സ്വന്തമാക്കി. നേപ്പിയറിയില് ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ റോസ് ടെയ്ലറെ പുറത്താക്കിയാണ് ഈ നേട്ടത്തിന് ഉടമയായത്. 221 ക്യാച്ചുകളും 79 സ്റ്റന്പിംഗുകളുമാണ് ധോണിയുടെ പേരിലുള്ളത്.
300 ഇരകളെ കണ്ടെത്തിയ കീപ്പര്‍മാരുടെ പട്ടികയില്‍ അന്താരാഷ്ട്ര തലത്തില്‍ നാലാമതാണ് ധോണിയുടെ സ്ഥാനം. ഓസ്ട്രേലിയയുടെ ആഡം ഗില്‍ക്രിസ്റ്റ് (472, 287 മത്സരങ്ങള്‍), ദക്ഷിണാഫ്രിക്കയുടെ മാര്‍ക്ക് ബൗച്ചര്‍ (424, 295 മത്സരങ്ങള്‍) ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര (424, 362 മത്സരങ്ങള്‍) എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍ ഉള്ളത്. ഇവരില്‍ സംഗക്കാര മാത്രമാണ് ഇപ്പോള്‍ കളിക്കളത്തിലുള്ളത്.
ന്യൂസിലന്‍ഡിനെതിരായി ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ എടുത്ത ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കാഡും ധോണിക്കാണ്. മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ റെക്കാഡാണ് ധോണി മറികടന്നത്. 10 ക്യാച്ചുകളാണ് ന്യൂസിലന്‍ഡിനെതിരെ ധോണിയുടെ പേരിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: