വിജയ്‌ മല്യയുടെ വാദം ഹൈക്കോടതി തള്ളി

Sunday 19 January 2014 8:09 pm IST

ബംഗളൂരു: കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സ്‌ ചെയര്‍മാന്‍ വിജയ്‌ മല്യയുടെ വാദം കര്‍ണ്ണാടക ഹൈക്കക്കോടതി തള്ളി. നികുതി നല്‍കാത്തത്‌ കമ്പനിയിലെ പ്രിന്‍സിപ്പല്‍ ഓഫീസറാണ്‌ അത്‌ തന്നില്‍ ചുമത്തരുതെന്ന മല്യയുടെ വാദമാണ്‌ കോടതി തള്ളിയത്‌. ജസ്റ്റിസ്‌ എച്ച്‌. എന്‍. നാഗമോഹന്‍ദാസ്‌ വാദം കേട്ടു. 2009-2010, 2010-2011, 2011-2012 എന്നീവര്‍ഷങ്ങളിലെ നികുതി നല്‍കാത്തതുമൂലം ആദായ നികുതി വകുപ്പാണ്‌ മല്യക്കെതിരെ കേസ്‌ ഫയല്‍ ചെയ്തത്‌. സാമ്പത്തിക കുറ്റകൃത്യത്തെക്കുറിച്ച്‌ ബംഗളൂരുവിലെ പ്രത്യേക കോടതിയില്‍ വിസ്താരം നടന്നുവരുകയായിരുന്നു. 2013 ആഗസ്റ്റ്‌ മുതല്‍ കര്‍ണ്ണാടക ഹൈക്കോടതിയിലാണ്‌ കേസിന്റെ വിസ്താരം നടക്കുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.