തപസിന്റെ ശക്തി

Monday 29 August 2011 7:26 pm IST

ഈശ്വരന്‍ എല്ലാ പ്രാര്‍ത്ഥനകളും കേള്‍ക്കുന്നുണ്ട്‌. ഓരോ ചിന്തയും ഭഗവാന്‍ അറിയുന്നുണ്ട്‌. ചിന്ത പിടിച്ചെടുക്കേണ്ട ആവശ്യം ഭഗവാനില്ല. അവിടന്ന്‌ സര്‍വവ്യാപി. ആളുകള്‍ ചിന്തിക്കുന്നത്‌ ഭഗവാനില്‍ ഇരുന്നുകൊണ്ടാണ്‌. അവരത്‌ അറിയുന്നില്ലെന്ന്‌ മാത്രം.
സാധന മൂലം ശക്തിലഭിക്കുന്നു. ശരീരം രോഗവിമുക്തമാകുന്നു. ഏത്‌ ഘട്ടത്തിലും തളരാകെ കര്‍മ്മം ചെയ്യാന്‍ കഴിയുന്നു, എന്നിട്ടുവേണം സംസാരത്തില്‍ അലയുന്നവരെ രക്ഷിക്കാന്‍.
വെള്ളം കെട്ടിക്കിടക്കുന്നിടത്ത്‌ കൃമികള്‍ വളര്‍ന്ന്‌ അസ്വസ്ഥത സൃഷ്ടിക്കുന്നു. അതിനടുത്ത്‌ പോയാല്‍ അസുഖം ഉണ്ടാകുന്നു. ഇങ്ങനെയുള്ളവയെ ചാലുകളിലൂടെ കടലിലേക്ക്‌ നയിച്ചാല്‍ കുഴപ്പമില്ലതെയാകുന്നു. സാധനയിലൂടെ മനസിനെ ഈശ്വരനിലേക്ക്‌ ഒഴുക്കണം. അപ്പോള്‍ മനസ്‌ ശുദ്ധമാകും.