വിഗ്രഹത്തിലാണോ ഈശ്വരന്’ എന്നു ചോദിക്കും. അത് നിര്‍മിച്ച ശില്‍പിയെയല്ലേ ആരാധിക്കേണ്ടതെന്ന് വാദിക്കും. നമ്മുടെ അച്ഛന്റെ ചിത്രം കാണുമ്പോള്‍ പെയിന്റിനെയോ അതുവരച്ച ചിത്രകാരനെയോ അല്ലല്ലോ നാം കാണുന്നത്. ഈശ്വരന് സര്‍വവ്യാപിയാണ്. അവിടുത്തെ ഈ കണ്ണുകള്‍കൊണ്ട് കാണുവാന്‍ കഴിയില്ല. എന്നാല്‍ ക്ഷേത്രത്തിലെ വിഗ്രഹം കാണുമ്പോള്‍ നമുക്ക് അവിടുത്തെക്കുറിച്ചുള്ള ചിന്തയാണുണ്ടാകുന്നത്. ആ ഈശ്വരചിന്ത നമ്മുടെ മനസ്സിന് ശുദ്ധതയും പവിത്രതയും നല്‍കും.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: