ലോകം മാടിവിളിക്കുന്നു

Sunday 19 January 2014 11:03 pm IST

യുവാവ്‌, ഉത്സാഹി, ബലിഷ്ഠന്‍, ഉറപ്പുള്ളവന്‍, ബുദ്ധിമാന്‍ - അവര്‍ക്കുള്ള ജോലിയാണിത്‌. കല്‍ക്കത്തയില്‍ അത്തരക്കാരായ ചെറുപ്പക്കാര്‍ ലക്ഷക്കണക്കിനുണ്ടുതാനും. നിങ്ങള്‍ പറയുന്നതുപോലെ വല്ലതും താന്‍ ചെയ്തിട്ടുണ്ടെങ്കില്‍, കല്‍ക്കത്തത്തെരുവുകളില്‍ കളിച്ചുവന്ന, കൊള്ളരുതാത്ത ആ പയ്യനായിരുന്നു ഞാന്‍ എന്നോര്‍ക്കണം. എനിക്കത്രയും ചെയ്യാന്‍ കഴിഞ്ഞെങ്കില്‍, അതിലുമെത്രയധികം നിങ്ങള്‍ക്ക്‌ ചെയ്യാം! എഴുന്നേല്‍ക്കുക, ഉണരുക; ലോകം നിങ്ങളെ മാടിവിളിക്കുന്നു. ഭാരതത്തിന്റെ മറ്റുപ്രദേശങ്ങളില്‍ ബുദ്ധിയുണ്ട്‌; പണമുണ്ട്‌; ഉത്സാഹം എന്റെ ജന്മദേശത്തേ ഉള്ളൂ, അത്‌ വെളിയിലേക്ക്‌ വരണം. അതിനാല്‍ കല്‍ക്കത്തയിലെ ചെറുപ്പക്കാരേ, ചോരയില്‍ ചുണയോടുകൂടി എഴുന്നേല്‍ക്കുവിന്‍; നിങ്ങള്‍ ദരിദ്രരെന്നോ മിത്രരഹിതരെന്നോ സ്വയം കരുതരുത്‌. അതേപണം മനുഷ്യനെ ഉണ്ടാക്കുന്നത്‌ ആരു കണ്ടിട്ടുണ്ട്‌? എപ്പോഴും മനുഷ്യനാണ്‌ പണത്തെ ഉണ്ടാക്കുന്നത്‌. മനുഷ്യന്റെ വീര്യവും ഉത്സാഹപ്രവാഹവും വിശ്വാസ പ്രബലതയും കൊണ്ടാണ്‌ ലോകം മുഴുവന്‍ രൂപപ്പെട്ടിട്ടുള്ളത്‌. - സ്വാമി വിവേകാനന്ദന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.