കൊച്ചി നന്ദിലത്ത് ജി മാര്‍ട്ടില്‍ വന്‍ അഗ്നിബാധ

Monday 20 January 2014 7:59 pm IST

കൊച്ചി: ഇടപ്പള്ളിയിലെ നന്ദിലത്ത് ജി മാര്‍ട്ടില്‍ വന്‍ അഗ്നിബാധ. ഗോഡൌണായി ഉപയോഗിച്ചിരുന്ന കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു. ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് തിപിടിത്തമുണ്ടായത്. ആളപാ‍യമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രധാന കെട്ടിടത്തില്‍ ഡിസ്‌പ്പ്ലേയ്ക് വച്ചിരുന്ന സാധനങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചു. ഫയര്‍ഫോഴ്സിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടല്‍ മൂലം തീ പ്രധാനകെട്ടിടത്തിലേക്ക് വ്യാപിക്കുന്നത് തടയാന്‍ സാധിച്ചു. ഈ കെട്ടിടം ഭാഗികമായി കത്തി നശിച്ചു. തീ പിടിത്തത്തിനുള്ള കാരണം അറിവായിട്ടില്ല. എത്ര രൂപയുടെ നാശഷ്ടം ഉണ്ടായിട്ടുണ്ടെന്ന് ഇപ്പോള്‍ കണക്കാക്കാനാവില്ലെന്ന് സ്ഥാപന ഉടമകള്‍ അറിയിച്ചു. അപകടസമയത്ത് കെട്ടിടത്തിനുള്ളില്‍ നല്ല ആള്‍ത്തിരക്ക് ഉണ്ടായിരുന്നു. തീപിടിത്തമുണ്ടായപ്പോള്‍ തന്നെ ജീവനക്കാര്‍ക്കും മറ്റാളുകള്‍ക്കും പെട്ടെന്ന് പുറത്തിറങ്ങാനായി. സമീപപ്രദേശങ്ങളിലുണ്ടായിരുന്ന ആളുകളെ പോലീസ് സുരക്ഷിതസ്ഥാനത്തേയ്ക്ക് മാറ്റിയിരുന്നു. അര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.