സന്തോഷ് ട്രോഫി: കേരളാ ടീം പ്രഖ്യാപിച്ചു

Tuesday 21 January 2014 12:46 am IST

കൊച്ചി: 68-ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇരുപതംഗ കേരളാ ടീമിനെ  പ്രഖ്യാപിച്ചു.  സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യതാ മല്‍സരങ്ങള്‍ ജനുവരി 26 മുതല്‍  ഫെബ്രുവരി മൂന്നു വരെ ചെന്നൈയില്‍ നടക്കും. ഫൈനല്‍ റൗണ്ട് മല്‍സരങ്ങള്‍ പശ്ചിമ ബംഗാളിലെ  സിലിഗുരിയില്‍ ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് ഒന്‍പതു വരെയാണ്. രാംകോ ടീം സ്‌പോണ്‍സര്‍ ചെയ്യുന്ന കേരളാ ടീം ജനുവരി 22 ന് കൊച്ചിയില്‍ നിന്നു ചെന്നൈയ്ക്കു പുറപ്പെടും. നിലവിലെ റണ്ണര്‍ അപ്പും അഞ്ചു തവണ ചാമ്പ്യന്‍മാരുമായ കേരളം ജനുവരി 26 ന് ആതിഥേയരായ തമിഴ്‌നാടുമായി ഏറ്റുമുട്ടും. ആന്ധ്രാ പ്രദേശ്, കര്‍ണാടകം, ആന്‍ഡമാന്‍ നിക്കോബാര്‍, പോണ്ടിച്ചേരി എന്നിവയാണ് സൗത്ത് സോണിലെ മറ്റു ടീമുകള്‍. കെ.എഫ്.എ. ജനറല്‍ സെക്രട്ടറി പി. അനില്‍കുമാറാണ് ടീമിനെ പ്രഖ്യാപിച്ചത്. കെ.എഫ്.എ. പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍, രാംകോ സിമന്റ് മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ് കെ. ജയകുമാര്‍, കെ.എഫ്.എ. ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ടീം: ജീന്‍ ക്രിസ്റ്റിയന്‍ (ക്യാപ്റ്റന്‍), ആര്‍. കണ്ണന്‍ (വൈസ ്ക്യാപ്റ്റന്‍), നൗഫല്‍. എന്‍, നിഷാദ് പി.പി, ഷെറിന്‍ സാം, സുര്‍ജിത് വി.വി, ജോണ്‍സണ്‍. എന്‍, അനഖ് ബി.കെ, ഷാജി. എ, ലിജോ. എസ്, സജിത്.ടി, ഷിബിന്‍ലാല്‍ വി.കെ, ജിപ്‌സണ്‍ ജസ്റ്റസ്, കെ.പി. അനീഷ്, ജിജോ ജോസഫ്, പ്രസൂണ്‍. ആര്‍, പ്രമീഷ് കെ.വി, ഉസ്മാന്‍. പി, സുഹൈര്‍ വി.പി, നസറുദ്ദീന്‍ ചെറിയത്ത്. നാല് റിസര്‍വ് കളിക്കാരെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സതീഷ്. ആര്‍ (ഡിഫന്റര്‍), മിഡ്ഫീല്‍ഡര്‍മാരായ പ്രവീണ്‍കുമാര്‍.എ, അബ്ദുള്‍ റഹിം, മുഹമ്മദ് അസ്‌ലാം എ.ജി (ഫോര്‍വേഡ്) എന്നിവരാണവരര്‍. എ.എം. ശ്രീധരനാണ് ചീഫ് കോച്ച്. സജീവന്‍ ബാലനാണ് അസിസ്റ്റന്റ് കോച്ച്. കെ.എഫ്.എ. നിര്‍വ്വാഹക സമിതി അംഗം എം. മോഹനനാണ് മാനേജര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.