പാരീസില്‍ ബോള്‍ട്ട്‌ ഓടും

Monday 1 September 2014 9:54 pm IST

പാരീസ്‌: ജമൈക്കന്‍ സ്പ്രിന്റ്‌ ഇതിഹാസം യു.എസ്‌.എീന്‍ ബോള്‍ട്ട്‌ ഈ വര്‍ഷത്തെ പാരീസ്‌ ഡയമണ്ട്‌ ലീഗില്‍ മത്സരിക്കും. 100 മീറ്ററില്‍ മാത്രമാവും ബോള്‍ട്ട്‌ ട്രാക്കിലിറങ്ങുക. ജൂലൈ 5നാണ്‌ പാരീസ്‌ ഡയമണ്ട്‌ ലീഗിലെ വേഗമേറിയ താരത്തെ നിശ്ചയിക്കുന്ന മത്സരം. അതേസമയം, ജൂലൈ 23ന്‌ ഗ്ലാസ്ഗോയില്‍ ആരംഭിക്കുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ ബോള്‍ട്ട്‌ ഇറങ്ങുമോയെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. മത്സരിക്കുകയാണങ്കില്‍ അത്‌ 200 മീറ്ററിലാവുമെന്ന്‌ താരത്തിന്റെ മാനേജര്‍ സൂചിപ്പിച്ചു. 2006, 2010 കോമണ്‍വെല്‍ത്ത്‌ ഗെയിംസുകള്‍ പരിക്കുമൂലം ബോള്‍ട്ടിന്‌ നഷ്ടപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.