29 മുതല്‍ അനിശ്ചിതകാല ബസ് പണിമുടക്ക്

Thursday 23 January 2014 2:53 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 29 മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാലത്തേയ്ക്ക് സമരം നടത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍‌ഫെഡറേഷന്‍ അറിയിച്ചു. മിനിമം ചാര്‍ജ് പത്ത് രൂപയാക്കണമെന്നാണ് പ്രധാന ആവശ്യം. ഈ മാസം 27ന് ഗതാഗത മന്ത്രിയുമായി സംഘടനാ നേതാക്കള്‍ ചര്‍ച്ച നടത്തുന്നുണ്ട്. സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ ബസുടമകള്‍ കഴിഞ്ഞ ദിവസം നിയമസഭാ മാര്‍ച്ച് നടത്തിയിരുന്നു. പ്രവര്‍ത്തന ചെലവിന് ആനുപാദികമായി ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക. ബസുകള്‍ക്ക് 15 വര്‍ഷമായി നിജപ്പെടുത്തിയിരിക്കുന്ന കാലാവധി എടുത്തുകളയുക, കണ്‍സഷനുകള്‍ നിര്‍ത്തലാക്കുക, ബസുകള്‍ക്ക് നല്‍കുന്ന ഡീസലിന്റെ സെയില്‍സ് ടാക്‌സ് ഒഴിവാക്കുക, റോഡ് ടാക്‌സ് 50 ശതമാനം കുറയ്ക്കുക തുടങ്ങിയവയാണ് ബസ് ഉടമകള്‍ മുന്നോട്ട് വെയ്ക്കുന്ന മറ്റ് പ്രധാന ആവശ്യങ്ങള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.