പരിശീലിക്കുന്നതുകൊണ്ട് മനസ്സ് വളരെയേറെ ഏകാഗ്രമായിത്തീരുന്നു. ധ്യാനത്തിന്റെ ശീഘ്രചടുല പദ്ധതിയെക്കാളെല്ലാം സ്ഥായിയായ ഏകാഗ്രതയെ ഫലപ്രദമായും സൃഷ്ടിക്കാന്‍ യഥാക്രമം ചെയ്യപ്പെടുന്ന ജപത്തിന് വാസ്തവത്തില്‍ സാധ്യതയുണ്ട്. അടുപ്പത്തു വച്ച് സ്വല്പനിമിഷങ്ങളോളം ചൂടുപിടിപ്പിച്ചതിന് ശേഷം ഉപയോഗ യോഗ്യമായിത്തീരുന്ന ടിന്നില്‍ അടക്കം ചെയ്ത ഭക്ഷണപദാര്‍ഥം പോലെയാണ് ജപം കൊണ്ട് പാകം വന്ന മനസ്സ്. അല്‍പ്പനേരത്തെ ധ്യാനത്തിന് ജപപക്വമായ മനസ്സിനെ ഊഹാതീതമായ ഔന്നത്യത്തിലേക്ക് പൊടുന്നനവെ ഉയര്‍ത്താന്‍ കഴിയും.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: