ഹൈക്കോടതിയില്‍ നാലു പുതിയ ജഡ്ജിമാര്‍ കൂടി

Thursday 23 January 2014 9:30 pm IST

കൊച്ചി: ഹൈക്കോടതിലില്‍ ഇനി നാല്‌ പുതിയ ജഡ്ജിമാര്‍കൂടി. ചീഫ്‌ ജസ്റ്റിസ്‌ മഞ്ജുള ചെല്ലൂര്‍ ഫുള്‍കോര്‍ട്ട്‌ റഫറന്‍സില്‍ അലക്സാണ്ടര്‍ തോമസ്‌, ജയശങ്കര്‍ നമ്പ്യാര്‍, അനില്‍ നരേന്ദ്രന്‍, മുഹമ്മദ്‌ മുസ്താക്ക്‌ എന്നിവര്‍ക്ക്‌ സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ്‌ അലക്സാണ്ടര്‍ തോമസ്‌ ചെങ്ങന്നൂര്‍ സ്വദേശിയാണ്‌ കുസാറ്റില്‍ നിന്ന്‌ നിയമത്തില്‍ ബിരുദാനന്തരബിരുദം നേടി.
സര്‍വീസ്‌, ഭരണഘടന, സിവില്‍ കേസുകള്‍ കൈകാര്യം ചെയ്തിരുന്ന ഹൈക്കോടതി അഭിഭാഷകന്‍ ആയിരുന്നു. ജസ്റ്റീസ്‌ ജയശങ്കര്‍ നമ്പ്യാര്‍ എറണാകുളം സ്വദേശിയാണ്‌, പിതാവ്‌ ഹൈക്കോടതി ജഡ്ജി കെ.എ.നായര്‍ ആയിരുന്നു. ഇംഗ്ലണ്ടില്‍ നിന്ന്‌ എല്‍എല്‍എം നേടി. ഭരണഘടന, തൊഴില്‍, സര്‍വീസ്‌, മറൈന്‍ കേസുകള്‍ കൈകാര്യം ചെയ്തിരുന്ന അഭിഭാഷകന്‍ ആയിരുന്നു. ജസ്റ്റിസ്‌ അനില്‍ നരേന്ദ്രന്‍, റിട്ട. ജഡ്ജി കെ.കെ.നരേന്ദ്രന്റെ മകനാണ്‌. തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന്‌ എല്‍എല്‍ബി നേടി.
സിവില്‍, ഭരണഘടന, ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്ത അഭിഭാഷകന്‍ ആയിരുന്നു. ജസ്റ്റിസ്‌ മുഹമ്മദ്‌ മുസ്താക്ക്‌ കണ്ണൂര്‍ സ്വദേശിയാണ്‌, എംജി സര്‍വകലാശാലയില്‍ നിന്ന്‌ എല്‍എല്‍എം നേടി, അന്താരാഷ്ട്ര നിയമം, സര്‍വീസ്‌, ഭരണഘടന, സിവില്‍ കേസുകള്‍ കൈകാര്യം ചെയ്തിരുന്ന അഭിഭാഷകന്‍ ആയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.