തിരുവനന്തപുരം: കെ.എം മാണിയുടേത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ടുള്ള പൊള്ളയായ വാഗ്ദാനങ്ങളാണെന്ന് സി.പി.എം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക് പറഞ്ഞു. ധനമന്ത്രി കണക്കില്‍ കൃത്രിമം കാണിക്കുകയാണെന്നും സംസ്ഥാനത്ത് റവന്യൂ കമ്മി മൂന്നിരട്ടിയായി കൂടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സാമ്പത്തിക പ്രതിസന്ധി മറിച്ചുവെക്കാനുള്ള തന്ത്രമാണ് ബജറ്റില്‍ കണ്ടത്. സംസ്ഥാനത്ത് വരുമാനത്തില്‍ 4000 കോടിയുടെ കുറവുണ്ടായെന്നും തോമസ് ഐസക് പറഞ്ഞു. സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. റവന്യൂ കമ്മി 0.9 ശതമാനമാക്കുമെന്നായിരുന്ന കഴിഞ്ഞ തവണത്തെ പ്രഖ്യാപനം. എന്നാല്‍ ഇത്തവണ ഇത് 2.6 ശതമാനമായി ഉയര്‍ന്നിരിക്കുകയാണെന്നും തോമസ് ഐസക്ക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: