ലക്നൗ: ഇന്ത്യന്‍ ബാഡ്മിന്റണിലെ സൂപ്പര്‍താരങ്ങളായ സൈന നെഹ്വാളും പി.വി. സിന്ധുവും ഇന്ത്യന്‍ ഗ്രാന്റ് പ്രീ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. ടൂര്‍ണമെന്റിലെ ഒന്നാ സീഡ് സൈന അഞ്ചാം സീഡ് ഇന്തോനേഷ്യയുടെ ബെല്ലാട്രിക്സ് മനുപുട്ടിയെ നേരിട്ടുള്ള ഗെയിമുകള്ക്ക്കീഴടക്കിയാണ് സെമിയില്‍ പ്രവേശിച്ചത്.സ്കോര്‍: 21-15, 21-15.
രണ്ടാം സീഡ് പി.വി. സിന്ധു 21-11, 21-13 എന്ന സ്കോറിന് ഇന്തോനേഷ്യയുടെ തന്നെ ഏഴാം സീഡ് ഹെരാ ദേശിയെ പരാജയപ്പെടുത്തി അവസാന നാലില്‍ ഇടംപിടിച്ചു. സെമിയില്‍ സൈനയുടെ എതിരാളി ആറാം സീഡ് ചൈനയുടെ യുവാന്‍ സെങ്ങും സിന്ധുവിന്റെ എതിരാളി ഇന്തോനേഷ്യയുടെ ലിന്‍ഡാവെനി ഫനേട്രിയുമാണ്.
പുരുഷ വിഭാഗത്തില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ സെമിഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. ആദിത്യ പ്രകാശ്, കെ.എസ്. ശ്രീകാന്ത്, പ്രണോയ് എച്ച്.എസ് എന്നിവരാണ് സെമിയില്‍ കയറിയ ഇന്ത്യന്‍ താരങ്ങള്‍. ഇവര്‍ക്ക് പുറമെ ചൈനയുടെ സ്യൂ സംഗും അവസാന നാലില്‍ പ്രവേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: