മോദിയുടെ പരസ്യം രാഹുല്‍ കോപ്പിയടിച്ചു

Saturday 25 January 2014 2:00 pm IST

ന്യൂദല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി മൂന്നു കൊല്ലം മുമ്പ് ഉപയോഗിച്ച പരസ്യവാചകം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കോപ്പിയടിച്ചു. ചേതന്‍ ശിഭര്‍ എന്ന സമ്മേളനത്തില്‍ മോദി ഉപയോഗിച്ച മേം നഹി ഹം എന്ന് പ്രധാന വാചകമുള്ള പരസ്യമാണ് രാഹുല്‍ കോപ്പിയടിച്ചത്. ഈ പരസ്യം ഇന്ന് പ്രമുഖ ദേശീയ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രമുഖ കമ്പനികളെ പിന്തള്ളി 500 കോടി രൂപയ്ക്ക് ഡാറ്റ്സു എന്ന കമ്പനിയാണ് കോണ്‍ഗ്രസിനു വേണ്ടി ഈ പരസ്യപ്രചാരണത്തിന്റെ അവകാശം നേടിയെടുത്തിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ഈ കോപ്പിയടി പ്രമുഖ സോഷ്യല്‍ സൈറ്റുകളായ ഫേസ്ബുക്കിലും ട്വിറ്ററിലും ചൂടേറിയ ചര്‍ച്ചയ്ക്ക് വഴി തുറന്നിരിക്കുകയാണ്. കോപ്പിയടി തെളിയിക്കുന്നതിന് ബിജെപി മുമ്പ് ഉപയോഗിച്ച പരസ്യത്തിന്റെ ഫോട്ടോ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. കോണ്‍ഗ്രസുകാര്‍ കോപ്പി ക്യാറ്റുകള്‍( കോപ്പിയടിക്കുന്നവര്‍)​ ആണെന്നാണ് ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ ഇതിനോട് പ്രതികരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.