ലാലിന്റെ ഗോള്‍ഡ്‌ തിളങ്ങുന്നില്ല

Monday 1 September 2014 9:50 pm IST

മോഹന്‍ലാലിന്റെ 2014-ലെ സ്വര്‍ണ്ണത്തിളക്ക ദൃശ്യമാണ്‌ ദൃശ്യത്തില്‍. അടുത്ത വെട്ടിത്തിളക്കമായേക്കുമെന്നു പ്രേക്ഷകര്‍ പ്രതീക്ഷിച്ച ഗോള്‍ഡ്‌ പക്ഷേ തിളങ്ങില്ലെന്നുറപ്പായി. സംവിധായകന്‍ രഞ്ജിത്തും മോഹന്‍ ലാലും ഒന്നിക്കുമ്പോള്‍ അതൊരു സൂപ്പര്‍ തിളക്കമാകുമെന്നു പ്രതീക്ഷിച്ചിരുന്നു പലരും. പക്ഷേ ജി ഫോര്‍ ഗോള്‍ഡെന്ന പ്രോജക്ട്‌ ഇരുവരും തല്‍ക്കാലം ഉപേക്ഷിച്ചു. കാരണം വ്യക്തമാക്കിയിട്ടില്ല. ഇനി സ്വര്‍ണ്ണത്തിന്റെ പരസ്യത്തില്‍ മോഹന്‍ലാലിനെ കണ്ട്‌ ഫാന്‍സിനു തൃപ്തിപ്പെടേണ്ടിവരും. സ്വര്‍ണ്ണം തൊട്ടാല്‍ പൊള്ളുന്ന വിലയുള്ളതുമാത്രമല്ല, അത്തരമൊരു വിഷയവുമാണ്‌. അതുകൊണ്ടാണോ ഈ പദ്ധതി നിര്‍ത്തിവച്ചതെന്നും വ്യക്തമല്ല.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.