'ആവശ്യങ്ങള്‍' അറിയൂ

Saturday 25 January 2014 7:20 pm IST

ഞാന്‍ അവതരിച്ചത്‌ നിനക്ക്‌ ആനന്ദം നല്‍കാനും ആത്മതത്ത്വത്തെക്കുറിച്ചുള്ള നിന്റെ അജ്ഞാനം ദൂരീകരിക്കാനും സത്യമെന്ന മൂല്യം നിന്നില്‍ ക്രമേണ പോഷിപ്പിക്കാനും അതുവഴി എല്ലാവരോടും എല്ലാത്തിനോടും പ്രേമമെന്ന ഭാവം ഉളവാക്കാനുമാണ്‌. ഞാന്‍, നീ അര്‍ഹിക്കുന്നത്‌ നല്‍കാന്‍ വന്നതാണ്‌. നിന്റെ ആഗ്രഹങ്ങളെന്ത്‌ എന്നോട്‌ ചൊല്ലണ്ട. എനിക്ക്‌ നിന്നെ ആവശ്യം. നിനക്ക്‌ എന്നേയും ആവശ്യം. ഈ ആവശ്യം നമ്മെ രണ്ടുപേരെയും തമ്മില്‍ വേര്‍പിരിക്കാന്‍ കഴിയാതെ ബലമായി ബന്ധിക്കുന്നു. നിന്റെ ഇച്ഛകളാല്‍, എന്നെക്കുറിച്ചല്ലാത്ത ചിന്തകളാല്‍ നിന്റെ മനസ്സ്‌ കീഴടക്കുന്നു. അവ നിന്റെ ഹൃദയമിടിപ്പിന്റ താളംപോലും തെറ്റിക്കുന്നു. നിന്റെ മനസ്സിനെ അശാന്തമാക്കുന്നു. അതുകൊണ്ട്‌ നിന്റെ 'ആവശ്യങ്ങള്‍' അറിയൂ. 'ഇച്ഛകളെ' അവഗണിക്കൂ. ഞാന്‍ നിനക്ക്‌ ആനന്ദം നല്‍കാന്‍ വന്നതാണ്‌. വരൂ, വിശ്രമിക്കൂ. - ശ്രീ സത്യസായി ബാബ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.