മഹാബലി ചക്രവര്‍ത്തി പുണ്യാത്മാവ് ആയിരുന്നു. പക്ഷേ, ഈ കാര്യം അറിഞ്ഞില്ല. തന്റെ ശരീരപ്രാണമനസ്സുകളെ ഈശ്വരന് സമര്‍പ്പിക്കാന്‍ മറന്നുപോയി. മഹാബലി എല്ലാം കൊടുത്തെങ്കിലും തന്നെ കൊടുത്തില്ല. ഒടുക്കം ഈശന് നേരിട്ടു വന്ന് പിടിച്ചുവാങ്ങേണ്ടിവന്നു.
ധര്‍മപീഠത്തിന് വേണ്ടി നിങ്ങള്‍ എല്ലാം തന്നു. പക്ഷേ, നിങ്ങള്‍ നിങ്ങളെ നല്‍കിയോ? സമ്പത്ത് നല്കി നിങ്ങള്‍ വലിയ ഐശ്വര്യത്തിന് ഉടമകളായി. പക്ഷേ, നിങ്ങള്‍ ദൈവത്തിന്റേത് ആയിട്ടില്ലല്ലോ. അറിവുള്ളവര്‍ പോലും ഈ കാരുണ്യത്തിന്റെ രഹസ്യം മനസ്സിലാക്കിയിട്ടില്ല.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: