സ്മിത്തിന് മറ്റൊരു നേട്ടം കൂടി; ഓസീസ് പിടിമുറുക്കുന്നു

Saturday 6 January 2018 2:30 am IST

സിഡ്‌നി: ഇംഗ്ലീഷ്  ആക്രമണത്തെ അടിച്ചകറ്റി സ്റ്റീവ് സ്മിത്ത് മറ്റൊരു നാഴികക്കല്ലൂകുടി പിന്നിട്ട ആഷസിലെ അഞ്ച്ാം ടെസ്റ്റില്‍ ആതിഥേയരായ ഓസ്‌ട്രേലിയ ശക്തമായ നിലയിലേക്ക് നീങ്ങുന്നു. രണ്ടാം ദിനത്തില്‍ കളി നിര്‍ത്തുമ്പോള്‍ അവര്‍ രണ്ട് വിക്കറ്റിന് 193 റണ്‍സ് എടുത്തു.ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്ങ്‌സ് സ്‌കോറിനൊപ്പം (346) എത്താന്‍ ഓസീസിന് ഇനി 153 റണ്‍സ് മതി. എട്ട് വിക്കറ്റും കൈവശമുണ്ട്.

സെഞ്ചുറിയിലേക്ക് നീങ്ങുന്ന ഉസ്മാന്‍ ഖവാജയും (91) നായകന്‍ സ്റ്റീവ് സ്മിത്തുമാണ് (44) ക്രീസില്‍. വേര്‍പിരിയാത്ത മൂന്നാം വിക്കറ്റില്‍ ഇവര്‍ 107 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്.

അര്‍ധ സെഞ്ചുറിയിലേക്ക് നീങ്ങുന്ന സ്മിത്ത് ഇന്നലെ ടെസ്്റ്റില്‍ ആറായിരം റണ്‍സ് തികച്ചു. 111-ാം ഇന്നിംഗ്‌സ് കളിക്കുന്ന സ്മിത്ത് ഏറ്റവും വേഗത്തില്‍ ആറായിരം റണ്‍സ് തികയ്ക്കുന്ന ലോകത്തെ രണ്ടാമത്തെ ബാറ്റ്‌സ്മാനായി്്.

ഏറ്റവും വേഗത്തില്‍ ആറായിരം തികച്ചത്് ഓസീസിന്റെ ഇതിഹാസമായ ഡോണ്‍ ബ്രാഡ്മാനാണ്. ഈ പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന സ്മിത്ത് ഇതുവരെ 648 റണ്‍സ് നേടിയിട്ടുണ്ട്.

ഓപ്പണര്‍മാരായ ബാന്‍ക്രോഫ്റ്റ് (0), ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്്.

നേരത്തെ അഞ്ചിന് 233 റണ്‍സിന് കളി തുടങ്ങിയ ഇംഗ്ലണ്ട് 346 റണ്‍സിന് പുറത്തായി.

ഇംഗ്ലണ്ടിന്റെ അരങ്ങേറ്റക്കാരനായ ടോം കറന്‍ 65 പന്തില്‍ 39 റണ്‍സ് നേടി. ബോര്‍ഡ് 32 പന്തില്‍ രണ്ട് സിക്‌സറുള്‍പ്പെടെ 31 റണ്‍സ് നേടി.

ഓസീസിന്റെ പേസ് ബൗളര്‍ പാറ്റ് കുമിന്‍സ് എണ്‍പത് റണ്‍സിന് അഞ്ചുവിക്കറ്റ് നേടി. സ്റ്റാര്‍ക്കും ഹെയ്‌സല്‍വുഡും രണ്ട് വിക്കറ്റുകള്‍ വീതമെടുത്തു.അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മൂന്ന് ടെസ്റ്റിലും വിജയം നേടിയ ഓസീസ് 3-0 ന് മുന്നിലാണ്്.

സ്‌കോര്‍: ഇംഗ്ലണ്ട്: 346, ഓസീസ് : രണ്ട് വിക്കറ്റിന് 193.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.