മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ കേന്ദ്രമന്ത്രി ഇ.അഹമ്മദിന് രൂക്ഷ വിമര്‍ശനം. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയ്ക്കിടെയാണ് മലപ്പുറം മണ്ഡലത്തില്‍ നിന്നുള്ള നേതാക്കള്‍ അഹമ്മദിനെതിരെ വിമര്‍ശനമുന്നയിച്ചത്. സിറ്റിംഗ് എംപിമാരെ തന്നെ സ്ഥാനാര്‍ഥിയാക്കിയാല്‍ മതിയെന്ന് പ്രവര്‍ത്തക സമിതിയില്‍ നിര്ദ്ദേശമുയര്ന്നപ്പോഴാണ് മലപ്പുറം ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചെത്തിയ അംഗങ്ങള്‍ അഹമ്മദ് മണ്ഡലത്തിലെത്തുന്നില്ലെന്ന് കുറ്റപ്പെടുത്തിയത്.
ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ പ്രവര്‍ത്തക സമിതി സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തിയെന്ന് ഇ.ടി.മുഹമ്മഗ് ബഷീര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: