എറണാകുളം അല്‍ഷിഫയില്‍ ക്യാന്‍സര്‍ നിര്‍ണയ പരിശോധന

Thursday 23 June 2011 10:40 pm IST

കൊച്ചി: മലദ്വാര ക്യാന്‍സര്‍ നിര്‍ണയ രംഗത്ത്‌ വിപ്ലവകരമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നിദാനമായിക്കൊണ്ട്‌ കേരളത്തിലെ ഏറ്റവും മികച്ച മലദ്വാര ക്യാന്‍സര്‍ നിര്‍ണയ പരിശോധന വിഭാഗം എറണാകുളം അല്‍ഷിഫ സൂപ്പര്‍ സ്പെഷ്യലിറ്റി ഹോസ്പിറ്റലില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നു. പെയില്‍സിനും അനുബന്ധരോഗങ്ങള്‍ക്കുമുള്ള ചികിത്സാരംഗത്ത്‌ ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ സ്ഥാപനമായ എറണാകുളം അല്‍ഷിഫ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സമാനതകളില്ലാത്ത ചികിത്സകളിലൂടെ ശ്രദ്ധേയമായ ഒരു പതിറ്റാണ്ട്‌ പിന്നിടുമ്പോഴാണ്‌ രോഗികള്‍ക്ക്‌ ആശ്വാസമായിക്കൊണ്ട്‌ അത്യാധുനിക ചികിത്സാസംവിധാനങ്ങള്‍ സമന്വയിപ്പിച്ച പുതിയ ചികിത്സാ വിഭാഗം എറണാകുളം അല്‍ഷിഫ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ആരംഭിച്ചിരിക്കുന്നത്‌. പെയില്‍സിനും അനുബന്ധരോഗങ്ങള്‍ക്കും ലേസര്‍ ടെക്നോളജി സംവിധാനത്തിലൂടെ ഫലപ്രദമായ ചികിത്സാ സംവിധാനം നടപ്പിലാക്കിയ അല്‍ഷിഫ ഫിസ്റ്റുല ചികിത്സാരംഗത്ത്‌ എച്ച്‌എഫ്‌എല്‍ടി സംവിധാനമുള്ള സൗത്തേഷ്യയിലെ തന്നെ ഏക ഹോസ്പിറ്റലാണ്‌. ചികിത്സാ രംഗത്തെ സ്തുത്യര്‍ഹമായ നേട്ടങ്ങള്‍ക്ക്‌ ആരോഗ്യരംഗത്തെ നിരവധി പുരസ്ക്കാരങ്ങള്‍ ഇക്കാലയളവില്‍ അല്‍ഷിഫയെ തേടിയെത്തിയിട്ടുണ്ട്‌. അതുപോലെതന്നെ അറബ്‌ രാജ്യങ്ങളില്‍നിന്നും മറ്റു വിദേശരാജ്യങ്ങളില്‍നിന്നുമായി പതിനായിരത്തിലധികം രോഗികള്‍ ചികിത്സ തേടി ഇതിനോടകം അല്‍ഷിഫയില്‍ എത്തിയിട്ടുണ്ട്‌. ഹോസ്പിറ്റലിന്റെ റിസര്‍ച്ച്‌ വിഭാഗമായ അല്‍ഷിഫ ഇന്റര്‍നാഷണല്‍ കൊളോറക്ടല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ആന്റ്‌ റിസര്‍ച്ച്‌ സെന്റര്‍ നടത്തിയ പഠനങ്ങളില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച്‌ അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്താല്‍ മലദ്വാര ക്യാന്‍സര്‍ സ്ഥിരീകരിക്കുവാന്‍ സാധിച്ചിട്ടുണ്ട്‌. മാറിയ കാലത്തിന്റെ ജീവിതസാഹചര്യങ്ങളും ജീവിതരീതികളും വ്യായാമത്തിന്റെ അഭാവവും രോഗലക്ഷണങ്ങള്‍ പുറത്ത്‌ പറയുവാനുള്ള മടിയുമാണ്‌ മലദ്വാര ക്യാന്‍സര്‍ മാരകമാകുവാനുള്ള കാരണം. ഇത്‌ ആധുനിക കാലഘട്ടത്തില്‍ കൂടുതലായി കാണപ്പെടുന്നു. ക്യാന്‍സര്‍ മരണങ്ങളില്‍ മൂന്നാം സ്ഥാനം പ്രസ്തുത വിഭാഗത്തില്‍പ്പെട്ട ക്യാന്‍സറിനാണെന്ന്‌ പഠനം തെളിയിക്കപ്പെട്ടിട്ടുണ്ട്‌. പ്രാരംഭ ദശയില്‍ തന്നെ മികച്ച ചികിത്സ ലഭ്യമാക്കുകയാണെങ്കില്‍ ഫലപ്രദമായി ചികിത്സിച്ച്‌ ഭേദമാക്കുവാന്‍ സാധിക്കുന്ന രോഗാവസ്ഥയാണിത്‌. ബ്രിട്ടീഷ്‌ സൊസൈറ്റിയുടെ പഠനത്തില്‍ നല്ലൊരു ശതമാനം റെക്ടല്‍ പോളിപ്പുകളും മലദ്വാര ക്യാന്‍സറുകളായി മാറുവാന്‍ സാധ്യതയുണ്ടെന്ന്‌ തെളിയിക്കപ്പെട്ടിട്ടുണ്ട്‌. ഡിജിറ്റല്‍ റെക്ടല്‍ സ്കാന്‍, അല്‍ട്രാ സൗണ്ട്‌ സ്കാന്‍, സിഗ്മോയിഡോസ്കോപ്പി, കൊളോണോസ്കോപ്പി തുടങ്ങിയ അത്യാധുനിക ചികിത്സാ നിര്‍ണയോപാധികള്‍ സജ്ജീകരിച്ചുകൊണ്ട്‌ എറണാകുളം അല്‍ഷിഫയിലെ മലദ്വാര ക്യാന്‍സര്‍ നിര്‍ണയ സെന്ററിന്‌ നേതൃത്വം നല്‍കുന്നത്‌ പെയില്‍സ്‌ ചികിത്സാരംഗത്ത്‌ അതികായരായ അല്‍ഷിഫയിലെ വിദേശപരിശീലനം നേടിയ മെഡിക്കല്‍ ടീമാണ്‌. രോഗനിര്‍ണയത്തിനുള്ള ഡിജിറ്റല്‍ റെക്ടല്‍ സ്കാനിംഗ്‌ തികച്ചും സൗജന്യമായാണ്‌ ഇവിടെ നിര്‍വഹിക്കുന്നത്‌. എത്ര പഴക്കമേറിയ മലദ്വാര രോഗങ്ങള്‍ക്കുമുള്ള ചികിത്സിച്ച്‌ പ്രായഭേദമെന്യേ ലഭ്യമാക്കുവാന്‍ അല്‍ഷിഫക്ക്‌ സാധിക്കുന്നുണ്ട്‌. എന്നിരുന്നാലും ഈ രോഗത്തെക്കുറിച്ച്‌ പലരും അജ്ഞരാണ്‌. ചികിത്സ ഭേദമാക്കാനും വേദനാരഹിതവും ഫലപ്രദവുമായ ഒരു ചികിത്സാരീതിയാണ്‌ എറണാകുളം അല്‍ഷിഫ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ അവലംബിക്കുന്നത്‌. ഈ ചികിത്സാരംഗത്ത്‌, എറണാകുളം അല്‍ഷിഫ മറ്റുള്ള ഇതര ഹോസ്പിറ്റലുകളില്‍നിന്നും പൂര്‍ണമായി വേറിട്ടു നില്‍ക്കുന്നു. പെയില്‍സ്‌, ഫിസ്റ്റുല, മലദ്വാര ക്യാന്‍സര്‍ എന്നിവയ്ക്ക്‌ സമ്പൂര്‍ണവും ഫലപ്രദവുമായ ചികിത്സ എറണാകുളം അല്‍ഷിഫയില്‍ ലഭ്യമാണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.