കോഴിക്കോട്: ടി.പി.വധക്കേസില്‍ സിബിഐ അന്വേഷണമെന്ന ആവശ്യത്തില്‍ ഒരു ഒത്തുതീര്‍പ്പിനും തയാറല്ലെന്ന് ടി.പി. ചന്ദ്രശേഖരന്റെ വിധവ കെ.കെ. രമ. സി.ബി.ഐ അന്വേഷണത്തെ സിപിഎം എതിര്‍ക്കുകയാണെന്നും അവര്‍ പറഞ്ഞു.
ടി.പി വധത്തിലെ ഗൂഢാലോചന സംബന്ധിച്ചാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കുന്നത് സി.പി.എം ഭയക്കുന്നുവെന്നതാണ് ശരി. അന്വേഷണം പ്രഖ്യാപിക്കും വരെ നിരാഹാര സമരവുമായി മുന്നോട്ടു പോകുമെന്നും രമ പറഞ്ഞു.
ടി.പി കേസില്‍ വിധി വരാനിരിക്കെ ഓര്‍ക്കാട്ടേരിയിലെ വീട്ടില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: