മുംബൈ: വായ്പാ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച് റിസര്‍വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. ബാങ്കുകള്‍ റിലര്വ് ബാങ്കിന് നല്‍കേണ്ട റിപോ നിരക്ക് കാല് ശതമാനം വര്‍ധിപ്പിച്ച് എട്ട് ശതമാനമാക്കി.
ഇതോടെ ഭവന വാഹന വായ്പകളുടെ പലിശഭാരം കൂടും. അതേസമയം കരുതല്‍ ധനാനുപാത നിരക്കില്‍ ആര്‍ബിഐ മാറ്റം വരുത്തിയിട്ടില്ല.അപ്രതീക്ഷിതമായാണ് ആര്‍ബിഐ വായ്പാ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചത്. നേരത്തെ റിപ്പോ നിരക്ക് 7.75 ശതമാനമായിരുന്നു.
എന്നാല്‍ കരുതല്‍ ധനാനുപാതം നാല് ശതമാനമായി തുടരും.മൊത്ത വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപെരുപ്പം അഞ്ച് മാസത്തെ താഴ്ന്ന നിലയിലെത്തിയ സാഹചര്യത്തില്‍ ആര് ബി ഐ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തുമെന്നായിരുന്നു പ്രതീക്ഷിക്കപെട്ടിരുന്നത്.
എന്നാല്‍ പണപെരുപ്പം നിയന്ത്രണ വിധേയമായിട്ടില്ലന്ന് വിലയിരുത്തിയ രഘുറാം രാജന് ഈ സാമ്പത്തിക വര്‍ഷം അവസാനം പണപെരുപ്പം എട്ട് ശതമാനമായിരിക്കുമെന്ന് വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: