സിഖ് വിരുദ്ധ കലാപം പ്രത്യേക സംഘം അന്വേഷിക്കണമെന്ന് കെജ്‌രിവാള്‍

Wednesday 29 January 2014 3:17 pm IST

ന്യൂദല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്ത്. ഈ ആവശ്യം ഉന്നയിച്ച് കെജ്‌രിവാള്‍ ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറെ കണ്ടു. സിഖ് വിരുദ്ധ കലാപത്തില്‍ മാപ്പ് പറയില്ലെന്ന് കഴിഞ്ഞ ദിവസം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. 1984ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് സിഖ് വിരുദ്ധ കലാപം ഉണ്ടായത്. മൂവായിരത്തിലേറെ സിക്കുകാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പോലീസിന്റെ ഒത്താശയോടെയാണ് കലാപം നടന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ കേസില്‍ പ്രതിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.