കേന്ദ്ര സര്‍ക്കാരിനെതിരെ ആര്യാടന്‍ മുഹമ്മദ്

Saturday 3 September 2011 5:54 pm IST

തിരുവനന്തപുരം: റെയില്‍വേ വികസനകാര്യത്തില്‍ കേരളത്തെ കേന്ദ്രം അവഗണിക്കുന്നു എന്നത്‌ യാഥാര്‍ത്ഥ്യമാണെന്ന്‌ കേരളത്തിന്റെ റെയില്‍വേ ചുമതല വഹിക്കുന്ന മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ പറഞ്ഞു. കോണ്‍ഗ്രസുകാരനാണെങ്കിലും ഇക്കാര്യം തുറന്നു പറയാന്‍ ഒരു മടിയുമില്ലെന്നും ആര്യാടന്‍ മുഹമ്മദ്‌ തിരുവനന്തപുരത്ത്‌ പറഞ്ഞു. പനമ്പിള്ളിയുടെയും ബി.ജെ.പി നേതാവ്‌ ഒ.രാജഗോപാലിന്റെയും കാലത്താണ്‌ കേരളത്തിന്‌ അര്‍ഹമായ പരിഗണന ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേരളകൗമുദിയും, ഫ്ലാഷും ചേര്‍ന്ന്‌ സംഘടിപ്പിച്ച സംസ്ഥാനതല റെയില്‍വേ വികസന സെമിനാര്‍ പ്രസ്‌ ക്ലബില്‍ ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട്‌ സംസ്ഥാനത്തിന്റെ ഭാഗത്തും വീഴ്ചയുണ്ടായിട്ടുണ്ട്‌. ആവശ്യത്തിന്‌ ഭൂമി ലഭിക്കാതെ വരുന്നതാണ്‌ കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. അനാവശ്യ സമരങ്ങളും കേരളത്തിലെ റെയില്‍വേ വികസനത്തിന്‌ തടസമാകുന്നുണ്ടെന്നും ആര്യാടന്‍ ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.