ദുര്‍ഗാദത്ത പുരസ്കാരം ആര്യാംബികയ്ക്ക്‌

Wednesday 29 January 2014 10:17 pm IST

കൊച്ചി: കവി കെ.എന്‍. ദുര്‍ഗാദത്തന്‍ ഭട്ടതിരിപ്പാടിന്റെ സ്മരണാര്‍ത്ഥം തപസ്യ കലാസാഹിത്യവേദി ഏര്‍പ്പെടുത്തിയ പുരസ്കാരത്തിന്‌ ആര്യാംബികയുടെ 'തോന്നിയപോലൊരു പുഴ' അര്‍ഹമായി. യുവസാഹിത്യ പ്രതിഭകളുടെ പ്രോത്സാഹനം ലക്ഷ്യമിടുന്ന ദുര്‍ഗാദത്ത പുരസ്കാരം പതിനായിരം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്‌.
തെളിഞ്ഞ നീരുറവ പോലെ വിശുദ്ധവും തീര്‍ത്ഥ സമാനവുമായ കവിതകളാണ്‌ ആര്യാംബികയുടേതെന്ന്‌ പ്രൊ. തുറവൂര്‍ വിശ്വംഭരന്‍, പ്രൊ. മേലത്ത്‌ ചന്ദ്രശേഖരന്‍, എസ്‌. രമേശന്‍ നായര്‍ എന്നിവരടങ്ങുന്ന അവാര്‍ഡ്‌ നിര്‍ണയസമിതി വിലയിരുത്തി. ഫെബ്രു. 23 ന്‌ പാലക്കാട്ട്‌ നടക്കുന്ന തപസ്യ വാര്‍ഷികസമ്മേളനത്തില്‍ മഹാകവി അക്കിത്തം പുരസ്കാരം സമ്മാനിക്കും.
പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.