അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത്‌ രണ്ട്‌ മുതല്‍

Thursday 30 January 2014 8:29 pm IST

കോട്ടയം: ഹിന്ദുമത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ 102 -ാ‍മത്‌ അയിരൂര്‍ -ചെറുകോല്‍പുഴ ഹിന്ദുമത പരിഷത്ത്‌ ഫെബ്രുവരി രണ്ട്‌ മുതല്‍ ഒമ്പതുവരെ പമ്പാമണല്‍പുറത്ത്‌ നടക്കും.
ഞായറാഴ്ച രാവിലെ 10.30 ന്‌ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്‍്‌റ്‌ അഡ്വ. ടി. എന്‍. ഉപേന്ദ്രനാഥകുറുപ്പ്‌ പതാക ഉയര്‍ത്തും. ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ നടക്കുന്ന സമ്മേളനത്തില്‍ ടി. കെ. എ. നായര്‍ അധ്യക്ഷത വഹിക്കും. മുംബൈ ആനന്ദവന്‍ ആശ്രമം ദ്വാദശദര്‍ശന ആചാര്യ സ്വാമി കാശികാനന്ദഗിരിജി മഹാരാജ്‌ സമ്മേളനം ഉദ്ഘാടനം ചെയ്യും. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹപ്രഭാഷണവും, യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ്‌ അക്കീരമണ്‍ കാളിദാസ ഭട്ടതിരി മുഖ്യപ്രഭാഷണവും നടത്തും. മൂന്നിന്‌ സ്വാമി ഉദിത്‌ ചൈതന്യ,നാലിന്‌ സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ, ഏഴിന്‌ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ. പി. ശശികല ടീച്ചര്‍, അഞ്ചിന്‌ സ്വാമി സത്ഭവാനന്ദ, ഡോ. എന്‍. ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രഭാഷണം നടത്തും.
ആറിന്‌ രാവിലെ 11 ന്‌ കിഴക്കേടം ഹരിനാരായണന്‍ നമ്പൂതിരി ഭാഗവതതത്ത്വവിചാരം നടത്തും. ഉച്ചകഴിഞ്ഞ്‌ യുവജനസമ്മേളനം കേരളകലാമണ്ഡലം കല്‍പിത സര്‍വ്വകലാശാല വൈസ്‌ ചാന്‍സിലര്‍ പി.എന്‍.സുരേഷ്‌ ഉദ്ഘാടനം ചെയ്യും. സ്വാമി ഭാര്‍ഗവറാം അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ പ്രണബ്‌ ജ്യോതിനാഥ്‌ മുഖ്യപ്രഭാഷണം നടത്തും. ഏഴിന്‌ എല്‍. ഗിരീഷ്കുമാറിന്റെ പ്രഭാഷണം. ഏഴിന്‌ ഉച്ചകഴിഞ്ഞ്‌ നടക്കുന്ന ആചാര്യാനുസ്മരണ സമ്മേളനം ശിവഗിരിമഠം ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്യും. ആര്‍. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍, ചെങ്കല്‍ സുധാകരന്‍, കെ. പി. എം. എസ്‌. ജനറല്‍ സെക്രട്ടറി ടി. വി. ബാബു എന്നിവര്‍ പ്രസംഗിക്കും. ഏഴിന്‌ സ്വാമി സച്ചിദാനന്ദയുടെ പ്രഭാഷണം.
എട്ടിന്‌ വനിതാ സമ്മേളനം വനിതാ കമ്മീഷനംഗം ഡോ. ജെ. പ്രമീളാ ദേവി ഉദ്ഘാടനം ചെയ്യും. കേരളാ ക്ഷേത്ര സംരഷണ സമിതി വനിതാവേദി സംസ്ഥാന പ്രസിഡന്‍്‌റ്‌ പ്രൊഫ. വി.ടി.രമ അധ്യക്ഷത വഹിക്കും. കേരള ബ്രാഹ്മണസഭ വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്‍്‌റ്‌ ഡോ. കെ. വി. സരസ്വതി പ്രഭാഷണം നടത്തും. വൈകിട്ട്‌ സ്വാമി പ്രഭാകരാനന്ദ സരസ്വതിയുടെ പ്രഭാഷണം.
സമാപന ദിവസമായ ഒമ്പതിന്‌ കാലത്ത്‌ മതപാഠശാല സമ്മേളനം കിടങ്ങന്നൂര്‍ വിജയാനന്ദാശ്രമം മഠാധിപതി സ്വാമി വിജയഭാസ്ക്കരാനന്ദ ഉദ്ഘാടനം ചെയ്യും. പ്രൊഫ.ടി. ജി.പുരുഷോത്തമന്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ മതപാഠശാലാ, ബാലഗോകുലം വിദ്യാര്‍ത്ഥികള്‍ പ്രസംഗിക്കും. മൂന്നിന്‌ സമാപന സമ്മേളനം മാതാ അമൃതാനന്ദമയീമഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്‍്‌റ്‌ അഡ്വ. എം. പി. ഗോവിന്ദന്‍ നായര്‍ അധ്യക്ഷത വഹിക്കും. മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ സമാപന സന്ദേശം നല്‍കും. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസ്‌ മുന്‍ വി.സി ഡോ. എന്‍. രാധാകൃഷ്ണന്‍ പ്രഭാഷണം നടത്തും. വയനാട്‌ വിശ്വകര്‍മ്മ സാംസ്ക്കാരിക കേന്ദ്രം ആചാര്യ പി. പി. മുരളീധരന്‍, സാംബവര്‍ മഹാസഭ ജനറല്‍ സെക്രട്ടറി കോന്നിയൂര്‍ പി. കെ, ചാക്കമാര്‍ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. എം. രഘുനാഥ്‌, ബാലഗോകുലം മുന്‍ സംസ്ഥാന അധ്യക്ഷന്‍ എന്‍. ഹരീന്ദ്രന്‍ മാസ്റ്റര്‍, ഹിന്ദുമതമഹാമണ്ഡലം വൈസ്‌ പ്രസിഡന്‍്‌റ്‌ പി. എസ്‌. നായര്‍ എന്നിവര്‍ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ പബ്ലിസിറ്റി കണ്‍വീനര്‍ എ.ജി.ഹരിഹരന്‍ നായര്‍, വൈസ്‌ പ്രസിഡന്‍്‌റ്‌ കെ.ജി.ശങ്കരനാരായണ പിള്ള എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.