കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റ് വേണമെന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്മാന് കെ.എം.മാണി വ്യക്തമാക്കി. പാര്‍ട്ടിക്ക് രണ്ടു സീറ്റിന് അര്‍ഹതയുണ്ട്. സീറ്റ് സംബന്ധിച്ച കാര്യം ഉചിതമായ സമയത്ത് ഉചിതമായ വേദിയില്‍ പറയുമെന്നും മാണി പറഞ്ഞു.
കേരളാ കോണ്‍ഗ്രസ് ഉന്നതാധികാര സമിതി ശനിയാഴ്ച കോട്ടയത്ത് ചേരുമെന്നും അദ്ദേഹം അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം ഇടുക്കി സീറ്റുകള്‍ ആവശ്യപ്പെടാനാണ് കേരള കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. നേരത്തെ ചേര്‍ന്ന കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി യോഗമാണ് ലോക്സഭാ സീറ്റില്‍ രണ്ട് സീറ്റ് വേണമെന്ന ആവശ്യം മുന്നോട്ട് വെയ്ക്കാന്‍ തീരുമാനിച്ചത്.
ഇക്കാര്യം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കളുമായി ചര്‍ച്ച ചെയ്യാന്‍ യോഗം കെ.എം. മാണിയെയും പി.ജെ. ജോസഫിനെയും ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: