ഹൈദരാബാദ്: മഹാരാഷ്ട്രക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കര്‍ണാടകം ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി. മഹാരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 305 റണ്‍സിനെതിരെ മൂന്നാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ കര്‍ണാടകം ഒന്നാം ഇന്നിംഗ്സില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 474 റണ്‍സെടുത്തിട്ടുണ്ട്. എട്ട് റണ്‍സോടെ വിനയ്കുമാറും 9 റണ്‍സുമായി ശ്രേയസ് ഗോപാലുമാണ് ക്രീസില്‍. രണ്ട് ദിവസത്തെ കളി ബാക്കിനില്‍ക്കേ കര്‍ണാടകത്തിന് ഒന്നാം ഇന്നിംഗ്സില്‍ 169 റസിന്റെ ലീഡായി.
വിക്കറ്റ് നഷ്ടപ്പെടാതെ 230 റണ്‍സ് എന്ന നിലയില്‍ ഇന്നലെ ബാറ്റിംഗ് ആരംഭിച്ച കര്‍ണാടക 131 റണ്‍സ് നേടിയ രാഹുലിന്റെയും 117 റണ്‍സ് നേടിയ ഗണേഷ് സതീഷിന്റെയും 72 റണ്‍സെടുത്ത റോബിന് ഉത്തപ്പയുടെയും മികച്ച പ്രകടനത്തിലാണ് കൂറ്റന്‍ സ്കോറിലേക്ക് നീങ്ങിയത്. കരുണ്‍ നായര്‍ 44ഉം മനീഷ് പാണ്ഡെ 36ഉം അമിത് വര്‍മ 29ഉം റണ്‍സ് നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: