കോട്ടയം: കുറവിലങ്ങാട് കോഴയില്‍ നിര്‍മിക്കുന്ന സയന്‍സ് സിറ്റിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചുളള തപാല്‍ സ്റ്റാമ്പ് ജോസ് കെ മാണി എംപി കോട്ടയം പ്രസ്കഌബില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം ഡയറക്ടര്‍ അരുണ്‍ ജെറാള്‍ഡ് പ്രകാശത്തിന്് ആദ്യ സ്്റ്റാമ്പ്് കൈമാറിയാണ് പ്രകാശനം നിര്‍വഹിച്ചത്്. കോട്ടയം പോസ്റ്റ്്് ഓഫീസ് സീനിയര്‍ സൂപ്രണ്ട്്് പി.വി ജനാര്ദനന്, പ്രസ്ക്ളബ് സെക്രട്ടറി ഷാലു മാത്യു എന്നിവര്‍ പ്രസംഗിച്ചു.
തെക്കേ ഇന്ത്യയിലെ ആദ്യ സയന്‍സ് സിറ്റിയുടെ ഉദ്ഘാടനത്തിനുളള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജോസ് കെ മാണി എംപി അറിയിച്ചു. സയന്‍സ് സിറ്റിയ്ക്ക്്് വിദ്യാര്‍ഥി സമൂഹത്തില്‍ നിന്നും ആവേശകരമായ പ്രതികരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്്. ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ജില്ലയിലെ ഗണ്യഭാഗം സ്കൂളുകളില്‍ നിന്നുമുളള വിദ്യാര്‍ഥികള്‍ എത്തുന്നുണ്ട്്്. സിറ്റിയുടെ ഉദ്ഘാടന വിളംബരവുമായി എല്ലാ മണ്ഡലങ്ങളിലൂടെയും കോളജ് വിദ്യാര്‍ഥികള്‍ നേതൃത്വം നല്കുന്ന ബൈക്ക് റാലിയും നടന്നു. ഇതോടൊപ്പം സയന്‍സ് സിറ്റിയുടെ മാതൃക പ്രദര്‍ശിപ്പിക്കുന്ന പ്രദര്‍ശന വാഹനവും ജില്ലയില്‍ പര്യടനം നടത്തി. ഇന്ന് രാവിലെ കുറവിലങ്ങാട് നടക്കുന്ന ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി നിര്‍ദിഷ്ട സയന്‍സ് സിറ്റിയിലൂടെ പ്രോജക്ടിലൂടെയുളള വെര്‍ച്യൂല്‍ ടൂര്‍ പ്രദര്‍ശിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സയന്‍സ് സിറ്റി കോട്ടയത്തിന് ലഭിക്കാന്‍ നിരന്തര പരിശ്രമം നടത്തിയ ജോസ് കെ.മാണി എം.പി യുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് തപാല്‍വകുപ്പ് ശാസ്ത്രനഗരി ലോഗോ ഉള്‍ക്കൊള്ളിക്കുന്ന സ്റ്റാമ്പു കള്‍ അവതരിപ്പിച്ചത്്്. മൈ സ്റ്റാമ്പ് പദ്ധതിയിലൂടെ പുറ ത്തിറക്കുന്ന സ്റ്റാമ്പു കളില്‍ 4 തരത്തിലൂള്ള പുഷ്പങ്ങളുടെ ചരിത്രമാണ് ഉള് െപ്പടുത്തിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: