ചില്ലറ വില്‍പ്പന; വിദേശ നിക്ഷേപാനുമതി രാജസ്ഥാന്‍ സര്‍ക്കാര്‍ പിന്‍ലിച്ചു

Saturday 1 February 2014 11:21 pm IST

ന്യൂദല്‍ഹി: ചില്ലറവില്‍പ്പന മേഖലയിലെ വിദേശ നിക്ഷേപത്തിനുള്ള അനുമതി രാജസ്ഥാന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ കേന്ദ്ര വാണിജ്യ മന്ത്രി ആനന്ദ്‌ ശര്‍മ്മക്ക്‌ കത്തയക്കുകയും ചെയ്തു. വിദേശ നിക്ഷേപം അനുവദിക്കുന്നതുവഴി നിരവധി പ്രശ്നങ്ങള്‍ക്ക്‌ വഴിവെക്കുമെന്നും ജോലി സാധ്യതകള്‍ കുറയുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഇതുസംബന്ധിച്ച്‌ സര്‍ക്കാര്‍ പഠനം നടത്തിയെന്നും ചില്ലറ വില്‍പ്പന മേഖലയെ ഇത്‌ ബാധിക്കുമെന്നും അതുകൊണ്ടുതന്നെ അനുമതി പിന്‍വലിക്കുകയാണെന്നും മന്ത്രിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ജനുവരി 25-നാണ്‌ സിന്ധ്യ കേന്ദ്രമന്ത്രിക്ക്‌ കത്തയച്ചത്‌. സംസ്ഥാന സര്‍ക്കാര്‍ വിദേശ നിക്ഷേപത്തെ പിന്തുണക്കില്ലെന്നും സിന്ധ്യ തുറന്നെഴുതിയിട്ടുണ്ട്‌. വിദേശ നിക്ഷേപം നടപ്പാക്കുന്നതുവഴി അധികമായി തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കപ്പെടുന്നില്ലെന്നും കത്തില്‍ പറയുന്നു. രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക്‌ ഗെലോട്ട്‌ കേന്ദ്രസര്‍ക്കാരിന്റെ വിദേശനിക്ഷേപ നയത്തെ സ്വീകരിച്ചിരുന്നു. ചില്ലറ വില്‍പ്പന മേഖലയിലെ വിദേശ നിക്ഷേപത്തെ ബിജെപി സര്‍ക്കാര്‍ ആദ്യം മുതല്‍ക്കെ എതിര്‍ത്തിരുന്നു. ദല്‍ഹിയില്‍ അധികാരമേറ്റ ആംആദ്മി സര്‍ക്കാരും എഫ്‌ ഡി ഐ ഒഴിവാക്കണമെന്നാവശ്യപ്പെട്ട്‌ കേന്ദ്രത്തിന്‌ കത്തയച്ചു. ഇതിനിടെയാണ്‌ രാജസ്ഥാന്‍ സര്‍ക്കാര്‍ എഫ്ഡിഐയെ എതിര്‍ത്തുകൊണ്ട്‌ കത്തയച്ചിരിക്കുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.