ഇന്‍ഡോര്‍: ഡേവിസ് കപ്പ് ഏഷ്യാ-ഓഷ്യാനഗ്രൂപ്പ് ഒന്നില്‍ നിന്ന് ഇന്ത്യ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. ചൈനീസ് തായ്പേയിക്കെതിരെ 3-0ന് മുന്നിലെത്തിയതോടെയാണ് ഇന്ത്യ രണ്ടാം റൗണ്ടിലെത്തിയത്. ദക്ഷിണ കൊറിയയുമാണ് ഇന്ത്യയുടെ രണ്ടാം റൗണ്ട് പോരാട്ടം. ഇന്നലെ രണ്ടാം സിംഗിള്‍സില്‍ സോംദേവ് ദേവ്വര്മനും ഡബിള്‍സില്‍ രോഹന് ബൊപ്പണ്ണ-സകേത് മനെനി സഖ്യവും വിജയിച്ചതോടെയാണ് 3-0ന് മുന്നിലെത്തിയത്. ആദ്യ ദിവസം യൂകി ഭാംബ്രിയും സിംഗിള്‍സില്‍ വിജയിച്ചിരുന്നു. ഇന്നലെ അവസാനിച്ച രണ്ടാം സിംഗിള്‍സ് മത്സരത്തില്‍ ഇന്ത്യയുടെ സോംദേവ് ദേവ്വര്മന് തായ്പെയുടെ ടി ചെന്നിനെ പരാജയപ്പെടുത്തി. സ്കോര്‍: 6-7, 7-6, 1-6, 6-2, 9-7. വെളിച്ചക്കുറവിനെ തുടര്‍ന്ന് അഞ്ചാം സെറ്റ് 7-7 എന്ന നിലയില്‍ ആദ്യ ദിവസം അവസാനിപ്പിച്ചിരുന്നു. രണ്ട് ദിവസമായി നടന്ന മത്സരം 4 മണിക്കൂര്‍ 40 മിനിറ്റ് നീണ്ടു. ഡബിള്‍സില്‍ രോഹന് ബൊപ്പണ്ണ-സാകേത് മനെനി സഖ്യം ചൈനീസ് തായ്പേയി സഖ്യത്തെ 6-0, 6-7(3), 6-3, 7-6(2) എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: